ലോക്ഡൗൺ കാലത്തെ റമദാനിലും പുതുമകളുണ്ട്. സാധാരണ ഷൂട്ടിങ് സെറ്റുകളിലെ സാഹചര്യം അനുസരിച്ചാണ് എെൻറ നേ ാമ്പനുഷ്ഠാനം. ഇപ്പോൾ വീട്ടിലുള്ളതിനാൽ പൂർണമായും ആത്മീയതയിൽ മുഴുകി നോമ്പ് എടുക്കുന്നു. എല്ലാം കുടുംബാംഗങ്ങ ൾക്കൊപ്പം.
വീട്ടിൽ ചെലവിടാൻ അവസരമായി
ഷൂട്ടിങ്ങിനുവേണ്ടി വിവിധ സ്ഥലങ്ങളിൽ യാത്ര ച െയ്യുകയും താമസിക്കുകയും ചെയ്യേണ്ടി വരുന്നവരാണ് സിനിമാപ്രവർത്തകർ. വീടുകളിൽ എത്തുന്നത് രാത്രി വൈകിയായിരിക്ക ും. പെെട്ടന്നുതന്നെ അടുത്ത ഷൂട്ടിങ് സ്ഥലത്തേക്ക് പോകേണ്ടിയും വരും. എന്നെപ്പോലെയുള്ള നടീനടന്മാർക്ക് ഇൗ ലോ ക്ഡൗൺ കാലം വീടുകളിൽ ചെലവിടാനും കുട്ടികൾക്കൊപ്പം കൂടുതൽ സന്തോഷത്തോടെ ഇടപഴകാനും അവസരമായി എന്നത് സത്യമാണ്.
മാറ്റത്തിന് വഴിവെക്കും
കോവിഡ്- 19 കാരണം ലോകം അടച്ചുപൂട്ടപ്പെട്ടിരിക്കുേമ്പാൾ ഇൗ മാറ്റം ഏതൊക്കെ തരത്തിൽ മനുഷ്യനെ ബാധിക്കും എന്ന് ആലോചിക്കാറുണ്ട്. ലോകത്ത് മാറ്റങ്ങൾ സംഭവിക്കാൻ ഇൗ മഹാവ്യാധി വഴിെവക്കുമെന്നാണ് തോന്നുന്നത്. നല്ല രീതിയിലുള്ള മാറ്റങ്ങളെയാണ് ഞാൻ കാണുന്നത്. എത്ര വലിയ ദുരന്തമായിരുന്നാലും അതിനെ അതിജീവിച്ച ചരിത്രമാണ് ലോകത്തിനുള്ളത്.
കണ്ണിന് കാണാൻ കഴിയാത്ത ഒരു കുഞ്ഞണു വിചാരിച്ചാൽ തകരാറിലാകാവുന്നതാണ് ഇൗ ലോകം എന്ന് മനുഷ്യനെ ഒാർമിപ്പിക്കാൻ കോവിഡ് കാരണമായി. േലാകത്ത് മഹാമാരികൾ വന്ന് മനുഷ്യർ കൂട്ടത്തോടെ മരിച്ചുവീണ സംഭവങ്ങൾ ചരിത്രങ്ങളിലും സാഹിത്യകൃതികളിലും പലതവണ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതെല്ലാം വായിച്ചും പഠിച്ചും വളർന്ന ആധുനിക സമൂഹം ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല; പുതിയ കാലത്തിലും ഇത്തരമൊരു മഹാദുരന്തം വന്ന് ലോകത്തെ വിറപ്പിക്കുമെന്ന്. അതിനാൽ ശേഷമുള്ള നാളുകളിൽ, കൂടുതൽ ജാഗ്രതയോടെയുള്ള ജീവിതക്രമങ്ങൾക്ക് മനുഷ്യർ തയാറാകാൻ സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു.
സങ്കടം തോന്നാറുണ്ട്
കോവിഡ് -19 ഭൂമിയെ വിറപ്പിക്കുേമ്പാൾ അതിനെ ചെറുക്കാൻ കഠിനാധ്വാനം ചെയ്യുന്ന ഒരു വലിയ സമൂഹമുണ്ട്. ഡോക്ടർമാർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ, പൊലീസുകാർ, വിവിധ സേനകൾ, ഭരണാധികാരികൾ, വിവിധ ഗവൺമെൻറ് അതോറിറ്റികൾ, സന്നദ്ധ പ്രവർത്തകർ... അവർ പോരാടുന്നത് അവർക്കുവേണ്ടി മാത്രമല്ല, തങ്ങളുടെ രാജ്യത്തിനും കൂടപ്പിറപ്പുകൾക്കുകൂടി വേണ്ടിയാണ്. അവരുടെ കഷ്ടപ്പാട് കാണുേമ്പാൾ സങ്കടം തോന്നാറുണ്ട്. യഥാർഥത്തിൽ നാം വീടുകളിൽ ഇരുന്ന് എല്ലാ സുരക്ഷയും അനുഭവിക്കുേമ്പാൾ ഇൗ സഹോദരങ്ങൾ നാടിനും നാട്ടുകാർക്കുംവേണ്ടി അഹോരാത്രം കഷ്ടപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.