ലോക് ഡൗണിൽ സമയം തികയുന്നില്ല എന്നതാണ് സത്യം. സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നപ്പോഴുള്ള ചിട്ടയായ ജീ വിതം ലോക് ഡൗൺ തിരിച്ചുകൊണ്ടുവന്നു. മുമ്പ് യോഗ പഠിച്ചുതുടങ്ങിയിരുന്നു. എന്നാൽ, എല്ലാ ദിവസവും ചെയ്യാൻ സമ യംകിട്ടിയിരുന്നില്ല. ഇപ്പോൾ ദിവസവും രണ്ടുമണിക്കൂർ യോഗക്കായി ചെലവഴിക്കുന്നുണ്ട്. പിന്നെ നെറ്റ്ഫ്ലിക്സ ് സീരീസുകളും സിനിമയും കാണും. പഴയതാണെങ്കിലും പുതിയതാണെങ്കിലും നല്ല സിനിമകൾ മിക്ക ഭാഷകളിലുമുണ്ട്. അവാർഡ് നേട ിയ ചിത്രങ്ങളുണ്ട്. ഇവയെല്ലാം കാണും. കുറച്ചുനേരം വായനക്കായി മാറ്റിവെക്കും. വൈകീട്ട് മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിനായും കുറച്ച് സമയം. അതിനുശേഷം കുറച്ച് എഴുത്ത്.
പുസ്തകത്തിെൻറ പണിപ്പുരയിൽ
എെൻറ രണ്ടാമത ്തെ പുസ്കത്തിെൻറ പണിപ്പുരയിലാണ് ഇപ്പോൾ. വായനയും ദൈനംദിന കൃത്യങ്ങളിലുണ്ട്. ഇേപ്പാൾ വായിച്ചുകൊണ്ടിരി ക്കുന്നത് ആദ്യത്തെ യാത്രാവിവരണം എന്നുവിളിക്കാവുന്ന 'വർത്തമാനപുസ്തകം'.
കമ്യൂണിറ്റി കിച്ചണിലെ ഇൗസ്റ്റർ
ഇത്തവണ ഇൗസ്റ്ററിന് സിനിമയിലെ സുഹൃത്തുക്കൾക്കൊപ്പം കമ്യൂണിറ്റി കിച്ചണിൽ പോയി. സിനിമ പ്രവർത്തകരും ഒരു െറസിഡൻറ്സ് അസോസിയേഷനും ചേർന്ന് നടത്തുന്ന സമൂഹ അടുക്കളയാണ്. ദിവസവും നാലായിരത്തോളം പേർക്ക് അവിടെനിന്നും ഭക്ഷണം നൽകുന്നുണ്ട്.
സോഷ്യൽ മീഡിയകളിലെ ചലഞ്ചുകളിലൊന്നും പെങ്കടുക്കാറില്ല. നാട്ടിൽ പലരീതിയിൽ ഭക്ഷണ സാധനങ്ങൾക്ക് ഉൾപ്പെടെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുണ്ട്. അവർക്ക് ഭക്ഷണം എത്തിക്കാനും മറ്റും ശ്രമിക്കും. കാശിനെക്കാൾ പ്രധാനം ഇപ്പോൾ ഭക്ഷണമാണ്. ഇത്തരത്തിൽ സിനിമയിൽതന്നെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് എന്നെക്കൊണ്ട് സാധിക്കുന്ന രീതിയിൽ സുഹൃത്തുക്കൾക്കൊപ്പം സഹായങ്ങൾ ചെയ്യുന്നുണ്ട്.
വിദേശത്ത് കുറെേപ്പരുണ്ട്
വിദേശത്ത് കുടുങ്ങിപ്പോയ നിരവധി സുഹൃത്തുക്കളുണ്ട്. എല്ലാവരെയും വിഡിയോ കോളിലൂടെ എന്നും വിളിക്കും. അതുകൊണ്ട് മറ്റു രാജ്യങ്ങളിലെ അവസ്ഥകൾ അറിയാം. ഇറ്റലിയിലും യു.എസിലും മറ്റും രോഗം വരുമെന്ന് ഉറപ്പിച്ച് ജീവിക്കുന്നവരുണ്ട്. പരമാവധി അസുഖം വരുന്നത് നീട്ടിവെക്കാനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എങ്കിൽമാത്രമേ അവിടെ ചികിത്സ ലഭ്യമാകൂ.
യുദ്ധത്തിനു പോകാനൊന്നും പറഞ്ഞില്ലല്ലോ
യുദ്ധത്തിന് പോകണമെന്നോ പണിയെടുക്കണമെന്നോ ഒന്നുമല്ല, ഇേപ്പാൾ സർക്കാറുകൾ നമ്മോട് പറയുന്നത്. വീട്ടിലിരിക്കാൻ മാത്രമാണ്. പൊലീസുകാരും ആരോഗ്യ പ്രവർത്തകരുെമാന്നും അവർക്ക് എന്തെങ്കിലും നേട്ടമുള്ളതുകൊണ്ടല്ല ഇത്തരത്തിൽ സേവനം ചെയ്യുന്നതും. ഒരു ജനാധിപത്യ രാജ്യമായതിനാൽതന്നെ അധികാരം ജനങ്ങളുടെ കൈയിലാണ്. അതിനാൽ മുഖ്യമന്ത്രി പറയുന്നത് നാം അനുസരിക്കുക എന്നു മാത്രമല്ല, മറ്റുള്ളവരെക്കൊണ്ട് അനുസരിപ്പിക്കാനുള്ള കടമയും നമുക്കുണ്ട്.
കലാരംഗം ബുദ്ധിമുട്ടിലാണ്
കലാരംഗം കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന മേഖലയാണ്. സ്റ്റേജിതര കലാകാരന്മാരെയും മിമിക്രി, മാജിക് തുടങ്ങിയവ അവതരിപ്പിക്കുന്നവരെയും മുഖ്യമന്ത്രി എടുത്തുപറഞ്ഞുവെന്നതുതന്നെ വലിയ കാര്യമാണ. കലാരംഗത്ത് നാലര ലക്ഷം പേരുണ്ടെന്നാണ് കണക്ക്. സ്റ്റേജ് മാത്രം ആശ്രയിച്ച് ജീവിക്കുന്നവർക്ക് ഇടയിലേക്ക് കൊറോണകൂടി വന്നതോടെ അവർ വലിയ ബുദ്ധിമുട്ടാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അവരെ സഹായിക്കാനും ആശ്വസിപ്പിക്കാനും കഴിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.