കണ്ടുതീരാത്ത സിനിമകളാണ് എെൻറ ലോക്ഡൗൺ ലോകം. കാണാതെപോയ ഒത്തിരി നല്ല സിനിമകളും പാട്ടുകളും ഹാർഡ് ഡിസ്ക്കിൽ സൂക്ഷിച്ചുവെച്ചിരുന്നു. എല്ലാം മറന്നുള്ള ഓട്ടത്തിനിടയിൽ അവയൊന്നും കണ്ടുതീർക്കാൻ സമയം തികഞ്ഞിരു ന്നില്ല. ലോക്ഡൗൺകാലമായതോടെ ദിവസത്തിൽ ഏറെസമയവും സിനിമ കാണാൻവേണ്ടി ചെലവഴിക്കും. നല്ല സിനിമകളുടെ ലിസ്റ്റ് നേരത്തേ എടുത്തുവെച്ചിരുന്നു. പല ഫിലിം ഫെസ്റ്റിവൽ ചിത്രങ്ങളും കാണാൻ സമയം കിട്ടിയിരുന്നില്ല. അവയും കണ്ടുതീർക് കുന്നു.
ജോജുവേട്ടെൻറയും കുഞ്ചാക്കോ േബാബെൻറയും കൂടെ അഭിനയിക്കുന്ന മാർട്ടിൻ പ്രക്കാട്ട് ചിത്രത്തിെൻറ ഷൂട്ടിങ്ങിനിടെയാണ് ലോക്ഡൗൺ വന്നത്. ഷൂട്ടിങ് നിർത്തിവെച്ചപ്പോൾ വീട്ടിലെത്തി. അങ്ങോട്ടും ഇങ്ങോട്ടും സമയമില്ലാതെ കറങ്ങിനടന്ന എല്ലാവരും സ്വന്തം വീടുകളിലേക്കൊതുങ്ങി. വീട്ടിലിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരുപാട് തിരക്കുകളിൽനിന്ന് പെെട്ടന്നൊരു ദിവസം ഒന്നും ചെയ്യാനില്ലാതാകുേമ്പാൾ ബുദ്ധിമുട്ടാണ്. മാനസികമായും ശാരീരികമായും മടുപ്പുതോന്നും. പക്ഷേ, നല്ലതിനുവേണ്ടിയാണല്ലോ എന്ന ചിന്ത സന്തോഷം നൽകും.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആക്ടിവ് അല്ല. ലോക്ഡൗൺ സമയത്ത് പ്രധാനമായും ചെയ്ത ഒരു കാര്യമായിരുന്നു അത്. ആവശ്യത്തിനുമാത്രം ഫോൺ ഉപയോഗിക്കും. വിഷു എന്നും വീട്ടുകാർക്കൊപ്പമായിരുന്നു. ഒരിക്കൽ മാത്രമേ സിനിമ സെറ്റിൽ വിഷു ആഘോഷിച്ചിട്ടുള്ളൂ. ഇത്തവണ അധികം ആഘോഷങ്ങളൊന്നുമില്ലെങ്കിലും വീട്ടുകാരുടെ കൂടെനിൽക്കുന്ന സന്തോഷമുണ്ട്.
വരക്കാൻ ഇഷ്ടമാണ്, ഇടക്ക് സ്കെച്ച് ചെയ്യും. കൂടെ ബോട്ടിൽ പെയിൻറിങ്ങും. പക്ഷേ അതെല്ലാം സിനിമ കണ്ടുകഴിഞ്ഞതിനുശേഷം മാത്രം. ഒരു ദിവസം മൂന്നു സിനിമവരെ കണ്ടുതീർക്കും.
കുട്ടികൾക്ക് ഇത് വെക്കേഷൻ സമയമാണല്ലോ. അവർക്ക് അവരുടെതായ കളിയും മറ്റു വിനോദങ്ങളുമെല്ലാം ഉണ്ടാകും. അതൊന്നും ഇപ്പോൾ പറ്റുന്നില്ലല്ലോ. വീട്ടിനകത്ത് നമ്മൾ ഒതുങ്ങുന്നതിനെക്കാൾ കുട്ടികൾ ഒതുങ്ങിക്കൂടുന്നത് കാണുേമ്പാൾ സങ്കടം വരും.
ന്യൂസ് കാണുന്നത് ഇപ്പോൾ പരമാവധി കുറച്ചു. മരണവും അസുഖവും എല്ലാം കാണുേമ്പാൾ മനസ്സിന് വല്ലാത്ത വിഷമവും ടെൻഷനും വരും. അതുകൊണ്ട് ഫാമിലിയുമായി വർത്തമാനം പറഞ്ഞ് സന്തോഷത്തോടെ വീട്ടിൽ ഇരിക്കുന്നതാണ് ഇപ്പോൾ ഏറ്റവും ഇഷ്ടമുള്ള മറ്റൊരു കാര്യം. അമ്മയും ചേച്ചിയും ഞാനും മാത്രമാണ് ഇപ്പോൾ വീട്ടിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.