Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightFilmy Talkchevron_rightകണ്ടുതീരാത്ത...

കണ്ടുതീരാത്ത സിനിമകളുടെ ലോകത്ത്​

text_fields
bookmark_border
കണ്ടുതീരാത്ത സിനിമകളുടെ ലോകത്ത്​
cancel

ണ്ടുതീരാത്ത സിനിമകളാണ്​ എ​​െൻറ ലോക്​ഡൗൺ ലോകം. കാണാതെപോയ ഒത്തിരി നല്ല സിനിമകളും പാട്ടുകളും ഹാർഡ്​ ഡിസ്ക്കി​ൽ സൂക്ഷിച്ചുവെച്ചിരുന്നു. എല്ലാം മറന്നുള്ള ഓട്ടത്തിനിടയിൽ അവയൊന്നും കണ്ടുതീർക്കാൻ സമയം തികഞ്ഞിരു ന്നില്ല. ലോക്​ഡൗൺകാലമായതോടെ ദിവസത്തിൽ ഏറെസമയവും സിനിമ കാണാൻവേണ്ടി ചെലവഴിക്കും. നല്ല സിനിമകളുടെ ലിസ്​റ്റ്​ നേരത്തേ എടുത്തുവെച്ചിരുന്നു. പല ഫിലിം ഫെസ്​റ്റിവൽ ചിത്രങ്ങളും കാണാൻ സമയം കിട്ടിയിരുന്നില്ല. അവയും കണ്ടുതീർക് കുന്നു.

ജോജുവേട്ട​​െൻറയും കുഞ്ചാക്കോ​ േബാബ​​െൻറയും കൂടെ അഭിനയിക്കുന്ന മാർട്ടിൻ പ്രക്കാട്ട്​ ചിത്രത്തി​​െൻറ ഷൂട്ടിങ്ങിനിടെയാണ്​ ലോക്​ഡൗൺ വന്നത്​. ഷൂട്ടിങ്​ നിർത്തിവെച്ചപ്പോൾ വീട്ടിലെത്തി​. അങ്ങോട്ടും ഇങ്ങോട്ടും സമയമില്ലാതെ കറങ്ങിനടന്ന എല്ലാവരും സ്വന്തം വീടുകളിലേക്കൊതുങ്ങി. വീട്ടിലിരിക്കുക എന്നത്​ അത്ര എളുപ്പമുള്ള കാര്യമല്ല. ഒരുപാട്​ തിരക്കുകളിൽനിന്ന്​ പെ​െട്ടന്നൊരു ദിവസം ഒന്നും ചെയ്യാനില്ലാതാകു​േമ്പാൾ ബുദ്ധിമുട്ടാണ്​. മാനസികമായും ശാരീരികമായും മടുപ്പുതോന്നും. പക്ഷേ, നല്ലതിനുവേണ്ടിയാണല്ലോ എന്ന ചി​ന്ത സന്തോഷം നൽകും.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആക്​ടിവ്​ അല്ല. ലോക്​ഡൗൺ സമയത്ത്​ പ്രധാനമായും ചെയ്​ത ഒരു കാര്യമായിരുന്നു അത്​. ആവശ്യത്തിനുമാത്രം ഫോൺ ഉപയോഗിക്കും. വിഷു എന്നും വീട്ടുകാർക്കൊപ്പമായിരുന്നു. ഒരിക്കൽ മാത്രമേ ​സിനിമ സെറ്റിൽ വിഷു ആഘോഷിച്ചിട്ടുള്ളൂ. ഇത്തവണ അധികം ആഘോഷങ്ങളൊന്നുമില്ലെങ്കിലും വീട്ടുകാരുടെ കൂടെനിൽക്കുന്ന സന്തോഷമുണ്ട്​.

വരക്കാൻ ഇഷ്​ടമാണ്​, ഇടക്ക്​ സ്​കെച്ച്​​ ചെയ്യും. കൂടെ ബോട്ടിൽ പെയിൻറിങ്ങും. പക്ഷേ അതെല്ലാം സിനിമ കണ്ടുകഴിഞ്ഞതിനു​ശേഷം മാത്രം. ഒരു ദിവസം മൂന്നു സിനിമവരെ കണ്ടുതീർക്കും.

കുട്ടികൾക്ക്​​ ഇത്​ വെക്കേഷൻ സമയമാണല്ലോ. അവർക്ക്​ അവരുടെതായ കളിയും മറ്റു വിനോദങ്ങളുമെല്ലാം ഉണ്ടാകും. അതൊന്നും ഇപ്പോൾ പറ്റുന്നില്ലല്ലോ. വീട്ടിനകത്ത്​ നമ്മൾ ഒതുങ്ങുന്നതിനെക്കാൾ കുട്ടികൾ ഒതുങ്ങിക്കൂടുന്നത്​ കാണു​േമ്പാൾ സങ്കടം വരും.

ന്യൂസ്​ കാണുന്നത്​ ഇപ്പോൾ പരമാവധി കുറച്ചു. മരണവും അസുഖവും എല്ലാം കാണു​േമ്പാൾ മനസ്സിന്​ വല്ലാത്ത വിഷമവും ടെൻഷനും വരും. അതുകൊണ്ട്​ ഫാമിലിയുമായി വർത്തമാനം പറഞ്ഞ്​ സന്തോഷത്തോടെ വീട്ടിൽ ഇരിക്കുന്നതാണ്​ ഇപ്പോൾ ഏറ്റവും ഇഷ്​ടമുള്ള മറ്റൊരു കാര്യം. അമ്മയും ചേച്ചിയും ഞാനും മാത്രമാണ്​ ഇപ്പോൾ വീട്ടിലുള്ളത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actressvishumalayalam newsmovie newsNimisha Sajayanlockdown​Covid 19
Next Story