കന്നിച്ചിത്രത്തെ ഒാണവിപണിയിൽ ഉത്സവപ്പോരിനിറക്കിയ ജിനു എബ്രഹാം എന്ന സംവിധായകെൻറ ആത്മവിശ്വാസം വെറുതെയായിരുന്നില്ല. നിഗൂഢതകൾ ഒളിപ്പിച്ചെത്തിയ സിനിമയെ പ്രേക്ഷകർ സ്വീകരിച്ചു. പുതുമയാർന്ന പ്രമേയവും അവതരണവുമായി തീയറ്ററുകളിലെത്തിയ ആദം ജോൺ ഒരു പരീക്ഷണമായിരുന്നു. വൻ താരങ്ങളുടെ സിനിമകൾക്കിടയിലും കിടപിടിച്ചുനിന്നു ചിത്രം. 2017 ലെ ഒാണച്ചിത്രങ്ങൾക്കിടയിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന പൃഥ്വിരാജ് ചിത്രം ആദം േജാണിെൻറ വിശേഷങ്ങൾ സംവിധായകൻ ജിനു എബ്രഹാം മാധ്യമം ഒാൺലൈനുമായി പങ്കുവെക്കുന്നു:
െഎ ആം ഹാപ്പി
ആദം േജാൺ റിലീസ് ചെയ്ത് രണ്ടാം വാരത്തിലേക്ക് കടക്കുേമ്പാഴും കേരളത്തിലുടനീളം ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ്. തീയേറ്റർ ഉടമകൾക്കും സുഹൃത്തുകൾക്കും എല്ലാം നല്ലത് മാത്രമേ പറയാനുള്ളൂ. ആദം േജാൺ പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്ക് മുന്നിലെ ആൾക്കൂട്ടം വലിയ സന്തോഷം നൽകുന്നു.
മികച്ച സിനിമക്ക് സമയം പ്രശ്നമല്ല
പൊതുവേ ഉത്സവപ്രതീതിയുണർത്തുന്ന ചിത്രങ്ങളും കോമഡിചിത്രങ്ങളും പ്രദർശനത്തിെനത്താറുള്ള ഒാണക്കാലത്ത് ഡാർക് മൂഡിലുള്ള ത്രില്ലർ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന ഭയം പലരും പ്രകടിപ്പിച്ചിരുന്നു. മികച്ച സിനിമയാണെങ്കിൽ സമയവും കാലവും നോക്കാതെ ആളുകൾ തീയേറ്ററിലെത്തുമെന്നതിെൻറ ഏറ്റവും മികച്ച ഉദാഹരണമാണ് ആദം േജാണിെൻറ വിജയം.
പൃഥ്വിരാജ് സിമ്പിളാണ്, പവർഫുളും
മുമ്പ് ഞാൻ തിരക്കഥയെഴുതിയ മാസ്റ്റേഴ്സ്, ലണ്ടൻബ്രിഡ്ജ് എന്നീ സിനിമകളിലെല്ലാം പൃഥ്വിരാജ് തന്നെയായിരുന്നു നായകൻ. ഇൗ രണ്ടു ചിത്രങ്ങളും തീയേറ്ററുകളിൽ വലിയ വിജയമല്ലായിരുന്നു. എങ്കിലും ആദം ജോണുമായി പൃഥ്വിരാജിന് മുമ്പിലെത്തിയപ്പോൾ അദ്ദേഹം എന്നിൽ പൂർണവിശ്വാസമർപ്പിച്ചു. ചിത്രീകരണത്തിലുടനീളം വളരെ പോസിറ്റീവായാണ് പൃഥ്വിരാജ് പെരുമാറിയത്. പൃഥ്വിരാജിെൻറ സാന്നിധ്യം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.
എന്തുകൊണ്ട് സ്കോട്ട്ലാൻറ്?
ആദം ജോൺ കണ്ടവർക്കറിയാം സിനിമയുടെ കഥാരൂപീകരണത്തിൽ സ്കോട്ട്ലാൻറിലെ ലൊക്കേഷൻ എത്രത്തോളം നിർണായകമാണെന്ന്. സിനിമ ഉടനീളം പുലർത്തുന്ന മിസ്റ്റിക് സ്വഭാവത്തിന് സ്കോട്ട്ലാൻറിലെ ലൊക്കേഷനുകൾ ഏറെ സഹായകമായി. മലയാളസിനിമക്ക് സകോട്ട്ലാൻറ് അത്ര പരിചിതമല്ലെന്നതും അവിടം തെരഞ്ഞെടുക്കാൻ കാരണമായി. ലണ്ടൻബ്രിഡ്ജിലെ ഏതാനും സീനുകൾ സ്കോട്ട്ലാൻറിൽ ഷൂട്ട്ചെയ്തിട്ടുണ്ട്.
പതിവ് തെറ്റിക്കുന്ന നായിക
നായികയെന്നാൽ നായകെൻറ കാമുകി, അല്ലെങ്കിൽ ഭാര്യ എന്ന പതിവ് ആദം ജോൺ തെറ്റിക്കുന്നു. ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രമായ ഭാവന പൃഥ്വിരാജിെൻറ സഹോദര ഭാര്യയായാണ് എത്തുന്നത്. ചിത്രത്തിൽ ബംഗാളിതാരം മിഷ്ടിയും ഉണ്ട്. ഭാവനയുടെ അനുഭവസമ്പത്ത് സിനിമക്ക് ഏറെ പ്രയോജനം ചെയ്തു. അവർ വ്യക്തിപരമായി ഏറെ പ്രയാസങ്ങൾ അനുഭവിച്ചിരുന്ന സമയമാണെങ്കിലും അതൊന്നും സിനിമയെ ബാധിച്ചില്ല.
ബ്ളാക്ക്മാസ്
മകളുടെ തിരോധാനം അന്വേഷിച്ചിറങ്ങുന്ന കഥക്ക് വലിയ പുതുമയൊന്നുമില്ല. ചിത്രത്തിെൻറ പുതുമക്ക് വേണ്ടിയാണ് ‘ബ്ളാക്ക് മാസ്’ മുഖ്യവിഷയമായി തീരുമാനിച്ചത്. ബ്ളാക്ക്മാസ് എന്ന അക്രൈസ്തവ ആഭിചാരക്രിയ മലയാളിക്ക് അത്ര പരിചിതമല്ല. ഒന്നോ രണ്ടോ സിനിമയിൽ ബ്ളാക്ക്മാസിെൻറ ഏതാനും രംഗങ്ങൾ കാണിക്കുന്നു എന്നത് ഒഴിച്ചുനിർത്തിയാൽ ബ്ളാക്ക്മാസ് മലയാളസിനിമയിലും ചിത്രീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ബ്ളാക്ക്മാസ് സിനിമയിലുൾപ്പെടുത്തുക എന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു. ഇതിനായി ഏറെ മുന്നൊരുക്കങ്ങളും പഠനവും നടത്തി. മൂന്നോ നാലോ സിനിമകൾക്ക് പ്രതിപാദ്യ വിഷയമാക്കത്തവണ്ണം സങ്കീർണ്ണമായ വിഷയത്തിെൻറ ഏതാനും ചില ഭാഗങ്ങൾ മാത്രമാണ് ചിത്രത്തിലുപയോഗിച്ചിരിക്കുന്നത്. കുട്ടിക്കാലത്ത് കേട്ട കഥകളും പ്രാദേശികമിത്തുകളും ഇൗ വിഷയത്തിനാവശ്യമായ സൂചകങ്ങൾ നൽകി.
വിസമയിപ്പിക്കുന്ന ദൃശ്യങ്ങൾ
ആദം ജോണിലെ പലരംഗങ്ങളും ഹോളിവുഡ് സിനിമകളോട് കിടപിക്കുന്നുണ്ടെങ്കിൽ അതിെൻറ ക്രെഡിററ് ക്യാമറമാൻ ജിത്തുദാമോദറിനാണ്. ജിത്തുദാമോദറെന്ന കാമറാമാെൻറ കഴിവുകൾ മലയാള സിനിമ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിയിട്ടില്ല. ആദം ജോൺ ജിത്തുദാമോദറിെൻറ ജാതകം മാറ്റിക്കുറിക്കും. ആദ്യം മുതൽ അവസാനം വരെ ഒരേ മൂഡ് സൃഷ്ടിക്കാൻ സിനിമക്കായി. ദീപക്ദേവിെൻറ ഗാനങ്ങളും സിനിമക്ക് ഉൗർജം നൽകി.
അടുത്തചിത്രം
ഏറെ നാളത്തെ ആലോചനകൾക്കൊടുവിലാണ് ഒാരോ സിനിമയും രൂപം കൊള്ളുന്നത്. നാലുവർഷത്തോളമായുള്ള പരിശ്രമത്തിെൻറ ഫലമാണ് ആദം ജോൺ. പുതിയ സിനിമ ആലോചനയിലുണ്ട്. ത്രില്ലർ സ്വഭാവത്തിലുളള ചിത്രങ്ങളോടാണ് കൂടുതൽ താൽപര്യം. പുതിയ സിനിമയെക്കുറിച്ചുള്ള വിവരങ്ങളും കാസ്റ്റിങ്ങുമെല്ലാം അറിയിക്കേണ്ട സമയത്ത് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.