സിനിമയേക്കാൾ സിനിമാറ്റിക് രംഗങ്ങൾ നിറഞ്ഞതായിരുന്നു രോഹിത്തിെൻറ ഭാഷയിൽ ആ മൂന്നുവർഷം. അത്രമാത്രം പ്രതിസന്ധികളിലൂടെയും വഴിത്തിരിവുകളിലൂടെയുമായിരുന്നു ‘അഡ്വേഞ്ചഴ്സ് ഒാഫ് ഒാമനക്കുട്ടൻ’ എന്ന ചിത്രത്തിെൻറ യാത്ര. ‘കാണാൻ ആഗ്രഹമുള്ളവർ പെെട്ടന്ന്കണ്ടോ... ഇപ്പോ തെറിക്കും തിയറ്ററിൽനിന്ന്...’ സിനിമ പുറത്തിറങ്ങിയശേഷം രോഹിത് ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെയായിരുന്നു. കഥാപാത്രത്തേക്കാൾ സങ്കീർണതകൾ അനുഭവിക്കേണ്ടിവന്ന സംവിധായകെൻറ പോസ്റ്റ് പിന്നീടങ്ങോട്ട് സമൂഹമാധ്യമങ്ങളും സിനിമാപ്രേമികളും ഏറ്റെടുത്തു. പിന്തുണയുമായി യുവസംവിധായകരും അഭിനേതാക്കളുമെത്തി. തിയറ്ററുകൾ ലഭിക്കാതെ ‘പരാജയപ്പെട്ടുപോകുമായിരുന്ന’ സിനിമയുടെ വീണ്ടെടുപ്പായിരുന്നു ആ പോസ്റ്റിലൂടെ രോഹിത് വി.എസ്. നടത്തിയത്. റിലീസ് കൊണ്ടും അവസാനിക്കാത്ത തെൻറ ‘ സിനിമ സാഹസങ്ങൾ’ പങ്കുെവക്കുകയാണ് 26 കാരനായ രോഹിത്.
ഇത് പരീക്ഷണം കൂടിയാണ്
സിനിമയുടെ പ്രമേയം, അവതരണം, ദൃശ്യങ്ങൾ, സംഗീതം എല്ലാം പുതുമയുള്ളതാണ്. സ്ഥിരമുള്ള മലയാള ചിത്രങ്ങളുടെ ഫോർമാറ്റേയല്ല ഒന്നും. എല്ലാവരും പുതിയ ആൾക്കാരായിരുന്നു. ഞങ്ങളുടെ കൈയൊപ്പ് കൂടി വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സിനിമ കണ്ടിട്ട് ഉണ്ണി ആർ, ബേസിൽ ജോസഫ് തുടങ്ങി പലരും വിളിച്ചിരുന്നു. എല്ലാവരും സിനിമാറ്റിക് എക്സ്പീരിയൻസാണ് പങ്കുവെച്ചത്.
റിലീസാകുന്നതും അദ്ഭുതം
പുലിവരുന്നേ, പുലിവരുന്നേ.... എന്ന് പറയുന്നപോലായിരുന്നു കാര്യങ്ങൾ. റിലീസാകുമെന്ന് പോലും വിശ്വാസമില്ലായിരുന്നു. കുറെ റിലീസ് ഡേറ്റുകൾ നീട്ടി. ഷൂട്ട് തുടങ്ങി എട്ടു മാസം കഴിഞ്ഞപ്പോൾ മുടങ്ങി. ഇത് പിന്നീട് ആവർത്തിച്ചുകൊണ്ടിരുന്നു. ഇടക്ക് താരങ്ങളുടെ ഡേറ്റും പ്രശ്നമായി. ഫണ്ട് അപര്യാപ്തതമൂലം മിനിമം ക്രൂ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ലൊക്കേഷനായ മൈസൂരുവിലെ താമസവും മറ്റുമുള്ള അധിക െചലവുകളും കുറക്കുകയായിരുന്നു ലക്ഷ്യം. പ്രശ്നങ്ങൾ ഉണ്ടെന്ന് അറിഞ്ഞ് അത് പരിഹരിച്ച് മുന്നോട്ട് പോകാനാണ് ഒാരോ ഘട്ടത്തിലും ശ്രമിച്ചത്.
ഒരു കൂട്ടം ചെറുപ്പക്കാർ
ആസിഫലിയും ഭാവനയും പൂർണ പിന്തുണയാണ് നൽകിയത്. പരിമിതികളിലും പ്രതിസന്ധികളിലും ഒപ്പം നിന്നു. ഭാവന നാട്ടിലില്ലാത്തതിനാലാണ് പ്രമോഷനിൽ പെങ്കടുക്കാത്തത്. ആസിഫലിയുടെ ഫേസ്ബുക്ക് ലൈവും പ്രചാരണത്തിന് സഹായകമായി. ഇതുവരെയുള്ള കഥാപത്രങ്ങളിൽനിന്ന് തീർത്തും വ്യത്യസ്തമാണ് ആസിഫലിയുടെ ഒാമനക്കുട്ടനെന്ന കഥാപാത്രം. മികച്ച രീതിയിൽ കഥാപാത്രത്തെ ഉൾക്കൊണ്ടുകൊണ്ട് അദ്ദേഹം അത് അവതരിപ്പിക്കുകയും ചെയ്തു. കാമറ ചെയ്ത അഖിൽജോർജ്, സംഗീതം ചെയ്ത ഡോൺ വിൻസെൻറ്, അരുൺ മുരളീധരൻ, എഡിറ്റിങ് നിർവഹിച്ച ലിവിങ് സ്റ്റൺ മാത്യൂ -ഞങ്ങൾ എല്ലാവരും കോയമ്പത്തൂരിൽ എൻജിനീയറിങ് കോളജിൽ ഒരുമിച്ച് പഠിച്ചവരാണ്. സിനിമ ഞങ്ങളുടെ സ്വപ്നവും ആഗ്രഹവുമായിരുന്നു. ഇൗ മൂന്ന്വർഷവും വീട്ടിൽനിന്നും പട്ടാമ്പിയിലെ നാട്ടിൽനിന്നുമെല്ലാം കിട്ടിയ പിന്തുണയും വലുതായിരുന്നു.
േഷാർട്ട് ഫിലിമുകളിലൂടെ തുടക്കം
എൻജിനീയറിങ്ങിൽ ബയോ ഇൻഫർമാറ്റിക്സ് ആയിരുന്നു എെൻറ വിഷയം. പഠന സമയത്ത് ഷോർട്ട് ഫിലിമുകൾ ചെയ്തായിരുന്നു സിനിമ വഴിയിലേക്കുള്ള തീവ്രമായ യാത്രയുടെ തുടക്കം. എന്നാൽ, കോളജ് കഴിഞ്ഞതോടെ സിനിമാ സ്വപ്നങ്ങൾ പെട്ടിയിലാക്കി ഹൈദരാബാദിൽ ജോലിയിൽ പ്രവേശിച്ചു. അവർ സിനിമയുമായി ബന്ധപ്പെട്ട തുടർ പഠനത്തിനും പോയി. ഒടുവിൽ അവിടുന്നാണ് രണ്ടും കൽപിച്ച് ഒാമനക്കുട്ടനുമായി വീണ്ടും നാട്ടിലേക്ക് വണ്ടി കയറുന്നത്. സിനിമാ ചർച്ച നടക്കുന്ന ഒാൺലൈൻ ബ്ലോഗിൽനിന്നാണ് തിരക്കഥ രചിച്ച സമീർ അബ്ദുലിനെ പരിചയപ്പെടുന്നത്. സൈജുകുറുപ്പാണ് കഥ കേട്ട് ആസിഫലി ചെയ്താൽ നന്നായിരിക്കും എന്നു പറഞ്ഞത്. ആസിഫലി സമ്മതം മൂളിയതോടെ ഒാരോരുത്തരായി സിനിമയുടെ ഭാഗമായി. പിന്നണിയിൽ എല്ലാവരും നവാഗതർ. സിനിമ ഇറങ്ങിയിട്ടും സംഭവിക്കുന്നതെന്തെന്നുപോലും ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല.
തിരിച്ചടിയായത് പ്രചാരണത്തിലെ ദുർബലത
ദുർബല പ്രമോഷനാണ് ആദ്യഘട്ടത്തിൽ സിനിമക്ക് തിരിച്ചടിയായത്. വിതരണവും വേണ്ട വിധത്തിലായില്ല. അതിലുപരിയായി എതുതരത്തിലുള്ള സിനിമയാണെന്നത് ആദ്യമേ പ്രേക്ഷകരെ ബോധ്യപ്പെടുത്തിയുമില്ല. തിയറ്ററുകൾ ലഭിക്കാതിരുന്നതും മൾട്ടിപ്ലക്സുകളിൽ സിനിമ പ്രദർശിപ്പിക്കാത്തതും വീണ്ടും പ്രഹരമായി. പ്രദർശിപ്പിച്ചിരുന്ന തിയറ്ററുകളിലാകെട്ട ആളുകൾ കുറവും. സിനിമ ഇറങ്ങിയത് അറിയാത്തവരുമുണ്ടായിരുന്നു. ഇതോടെ ഏതുനിമിഷവും ഉള്ള തിയറ്ററുകളിൽനിന്ന് പോലും പുറത്താകുമെന്ന് ഉറപ്പായി. അങ്ങനെയിരിക്കെ കണ്ടവരിൽ ചിലർ നല്ല അഭിപ്രായങ്ങളും നിരൂപണങ്ങളും ചില ഒാൺലൈൻ സൈറ്റുകളിൽ പങ്കുവെച്ചു. ഇതോടെയാണ് കാണാൻ ആഗ്രഹമുള്ളവർക്കായി അത്തരം ഒരു പോസ്റ്റ് കുറിക്കുന്നത്. അത് വലിയൊരു പിന്തുണയായി മാറുകയും തിയറ്ററുകളിൽ മാറ്റങ്ങൾക്ക് കാരണമാകുകയും ചെയ്തു. എെൻറയും കൂട്ടുകാരുടെയും നിർമാതാക്കളുടെയുമെല്ലാം ദീർഘകാത്തിരിപ്പിെൻറ ഫലം കൂടിയായിരുന്നു ‘ഒാമനക്കുട്ടൻ’.
നന്ദി, കൂടെനിന്ന എല്ലാവർക്കും
ഗോഡ് ഫാദർ സിനിമയെക്കുറിച്ച സംവിധായകൻ സിദ്ധീഖിെൻറ അഭിമുഖം യൂട്യൂബിൽ ഇടക്കിടക്ക് കണ്ടിരുന്നു. ആദ്യആഴ്ചകളിലെ തകർച്ചയിൽനിന്ന് എക്കാലത്തെയും ഹിറ്റായി സിനിമമാറിയത് പ്രതീക്ഷയായിരുന്നു. ഞാനും കടന്നുപോയത് സമാന അവസ്ഥയിലൂടെയാണ്. അഭിപ്രായം അറിയാൻ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് തിയറ്ററുകളിലൂടെ നടത്തിയ യാത്ര വിഷമിപ്പിക്കുന്നതായിരുന്നു. എന്നാൽ, ഇപ്പോൾ മാറിയിരിക്കുന്നു. കൂടുതൽ തിയറ്ററുകളിലേക്ക് പടമെത്താൻ ചർച്ചകൾ നടക്കുന്നു. നല്ല അഭിപ്രായങ്ങൾ കേൾക്കുന്നു. സന്തോഷത്തോടെ ചിരിക്കാനാകുന്നു. സപ്പോർട്ട് ചെയ്ത എല്ലാവരോടും പ്രേത്യകിച്ചും ഇടക്കുവെച്ച് സിനിമ ഇട്ടിട്ടുപോകാതിരുന്ന സഹപ്രവർത്തകരോട്. എല്ലാവരോടും നന്ദിമാത്രമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.