സൂര്യപ്രഭയിൽ തിളങ്ങിനിൽക്കുന്ന ജയാരവങ്ങൾ നിറഞ്ഞ മൈതാനംപോലെയാണ് ജയസൂര്യയുടെ മുഖം. വി.പി. സത്യനെന്ന കാൽപന്തിെൻറ ഇതിഹാസത്തെ അഭ്രപാളിയിൽ അനശ്വരമാക്കിയതിെൻറ ആശ്വാസവും അഭിമാനവും ആ കണ്ണുകളിൽ കാണാനാകും. നിശ്ശബ്ദ നായകനായെത്തി, വെല്ലുവിളികൾനിറഞ്ഞ ഒരുപിടി കഥാപാത്രങ്ങളെ ‘പ്രതിരോധിച്ച്’ നേടിയ ജയം ഒടുവിൽ ഇതുവരെയുള്ള അഭിനയജീവിതത്തിെല ‘ക്യാപ്റ്റൻ’ പരിവേഷത്തിലെത്തിച്ചിരിക്കുകയാണ്. കൂടാതെ, തുടർച്ചയായ മൂന്നാമത്തെ സിനിമയുടെ വിജയത്തിലും. പ്രജേഷ് സെന്നിെൻറ സംവിധാനത്തിൽ പിറന്ന ‘ക്യാപ്റ്റൻ’ സിനിമയെക്കുറിച്ച് നടൻ ജയസൂര്യ സംസാരിക്കുന്നു.
സേത്യട്ടനുള്ള ആദരവാണ് ക്യാപ്റ്റൻ
െഎ.എം വിജയൻ പറഞ്ഞു, ‘‘ജയാ, എനിക്ക് അറിയാവുന്നതാണല്ലോ സേത്യട്ടനെ. അതിഗംഭീരമായി ചെയ്തിട്ടുണ്ട്. ഞാൻ കരഞ്ഞുപോയി’’. ‘ഒരു സ്പോർട്സ്മാെൻറ വാക്കുകളാണത്. എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം. ക്യാപ്റ്റനിലെ സത്യൻ ഞാൻ ഇതുവരെ അഭിനയിച്ച സിനിമകളിൽ ഏറ്റവും മികച്ച കഥാപാത്രമാണെന്ന് പ്രേക്ഷകർ പറയുന്നു. ഒരുപാട് സന്തോഷം നൽകുന്ന നിമിഷമാണ്. സത്യനെന്ന, കാലം മറന്ന സമാനതകളില്ലാത്ത കാൽപന്തുകളിക്കാരനുള്ള ആദരവാണ് ഇൗ സിനിമ. സ്ക്രീനിൽ ജയസൂര്യയെയല്ല വി.പി. സത്യനെയാണ് കാണാൻ സാധിക്കുന്നതെന്ന് പലരും വിളിച്ചുപറഞ്ഞു. ഏറെ സന്തോഷത്തിലാണ് ഞാൻ.
കഥാപാത്രങ്ങളാണ് മേൽവിലാസം
‘ജയസൂര്യയുടെ’ മേൽവിലാസം ഒരുപറ്റം കഥാപാത്രങ്ങളാണ്. കഥാപാത്രങ്ങളിൽ കൂടിതന്നെയാണ് ഞാൻ അറിയപ്പെടുന്നത്. കരിയറിലെ ഏറ്റവും നല്ല സിനിമ ക്യാപ്റ്റനാണെന്ന് ആളുകൾ പറയുേമ്പാഴും ഞാൻ വിശ്വസിക്കുന്നത് ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല കഥാപാത്രമെന്ന് മാത്രമാണ്. ഒരു നടനെ സംബന്ധിച്ച് വ്യത്യസ്തമായ അഭിനയ സാധ്യതകൾ സൃഷ്ടിക്കുന്ന കഥാപാത്രങ്ങൾ ലഭിക്കുകയെന്നതാണ് ഭാഗ്യം. ഇനിയും നല്ല സിനിമകൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
‘ജയസൂര്യ’ എന്ന വ്യക്തി ഇല്ല
ഒരു സിനിമക്കുവേണ്ടി മാത്രമല്ല, ഒാരോ സിനിമക്കും കഥാപാത്ര പൂർണതക്കായി നന്നായി പ്രയത്നിക്കാറുണ്ട്. ഏറെ മാനസിക സമ്മർദങ്ങൾ തരുന്നതാകും ചില വേഷങ്ങൾ. ബ്യൂട്ടിഫുൾ, സു..സു...സുധി വാത്മീകം, പുണ്യാളൻ അഗർബത്തീസ്, ഇയ്യോബിെൻറ പുസ്തകം, അേപ്പാത്തിക്കിരി, ആട് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളെല്ലാം വലിയ അധ്വാനങ്ങളുെട ഫലമാണ്. ഇൗ കഥാപാത്രങ്ങളിലെല്ലാം ‘ജയസൂര്യ’ എന്ന വ്യക്തി ഇല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കളിക്കാരെൻറ ആത്മസംഘർഷങ്ങൾ നിറയുന്നതാണ് ക്യാപ്റ്റൻ. മറ്റു സിനിമകളിൽ വൈകാരികത കൂടുതലായി അവതരിപ്പിക്കേണ്ട ചില സീനുകൾ മാത്രമേ ഉണ്ടാകൂ. എന്നാൽ, ഇതിൽ കഥാപാത്രം ഡിപ്രഷനിലേക്ക് പോകുന്ന സീനുകൾ അടക്കമുണ്ട്. തുടക്കം മുതൽ സിനിമ അത്തരം ഭൂമികയിലൂടെയാണ് സഞ്ചരിക്കുന്നത്.
മൈതാനം എെൻറ ഇടമായിരുന്നില്ല
ഫുട്ബാൾ കൈകൊണ്ട് തൊടാത്ത ഞാനാണ് രാജ്യത്തിെൻറ ഇതിഹാസമായ വി.പി. സത്യനെ അവതരിപ്പിച്ചത്. എന്നാൽ സിനിമ കണ്ടാൽ അത് തോന്നില്ല. സത്യൻ ഫുട്ബാളിനെ എത്രമാത്രം സ്നേഹിച്ചോ അത്രമാത്രംതന്നെ ആ സമയങ്ങളിൽ ഞാനും സ്േനഹിച്ചിരുന്നു. സിനിമയിൽ മകൻ ആദി ‘എെൻറ’ ബാല്യകാലം അവതരിപ്പിക്കുന്നുണ്ട്. അവന് ഫുട്ബാൾ എന്നെക്കാൾ നന്നായി കളിക്കാനറിയാം. ചെറുപ്പത്തിൽ ആരോഗ്യ കാരണങ്ങളാൽ മൈതാനത്ത് എനിക്ക് ഇടം കണ്ടെത്താനായില്ല. അത് പരിഹരിച്ചത് പിന്നീട് മിമിക്രി േവദിയിലൂടെയാണ്. അതിനാൽതന്നെ കളിക്കാര്യങ്ങളിൽ അത്ര താൽപര്യം ഉണ്ടായിട്ടില്ല.
മറക്കാനാകാത്ത നിമിഷമായിരുന്നു അത്
കൊച്ചിയിൽ പി.വി.ആറിലാണ് ഞാൻ ക്യാപ്റ്റൻ കണ്ടത്. സിനിമ കഴിഞ്ഞ് സത്യേട്ടെൻറ അവസാന ഫോേട്ടാ കാണിക്കുന്നതുവരെ തിയറ്ററിൽ ആൾക്കാർ ഇരിക്കുന്നത് ഒരു പ്രേത്യക കാഴ്ചയായിരുന്നു. സിനിമ കഴിഞ്ഞപ്പോൾ തിയറ്റിൽ ഇരുന്നവർ ഒന്നടങ്കം തിരിഞ്ഞുനിന്ന് എന്നെ നോക്കി കൈയടിച്ചു. അങ്ങനൊരു നിമിഷം അഭിനയ ജീവിതത്തിൽ ആദ്യമായിരുന്നു. അതുപോലെ തന്നെയായിരുന്നു ഷൂട്ടിങ്ങും. ഞാൻ ഹൃദയം കൊടുത്ത്ചെയ്ത സിനിമയാണിത്. നമ്മൾ മുൻകൂട്ടിയുള്ള പ്രവചനങ്ങളില്ലാതെയാണ് ചിലപ്പോൾ അഭിനയിക്കുന്നത്. നമ്മൾ ചെയ്യുന്നത് എന്തെന്ന് നമ്മൾ അറിയില്ല. സിനിമയുടെ ആദ്യപകുതിക്കു മുമ്പ് അനു സിത്താരയെ പിടിച്ചു തള്ളുന്ന രംഗമുണ്ട്. സത്യത്തിൽ അത് സ്ക്രിപ്റ്റിൽ ഇല്ലായിരുന്നു. എന്നാൽ അത് സംഭവിച്ചു. ശരിക്കും തള്ളിപ്പോയി. ഷൂട്ട് കഴിഞ്ഞ് ഞാൻ മാപ്പ് പറഞ്ഞു. പ്രസൻസിൽ ജീവിച്ച് അഭിനയിച്ച സിനിമയാണ്. അടുത്തനിമിഷം എന്തെന്ന് വിധിക്കാതെ അഭിനയിച്ച സിനിമ എന്നുപറയാം. അനുസിത്താരയും സത്യേട്ടെൻറ ഭാര്യ അനിതയുടെ വേഷം നന്നായി അവതരിപ്പിച്ചു.
മൂന്നു മാസം തയാറെടുത്തു
ബയോപിക് സത്യമായിരിക്കണം, സത്യസന്ധത നിറഞ്ഞതായിരിക്കണം. അതിനാൽ സേത്യട്ടെൻറ ജീവിതത്തിൽ ഇല്ലാത്തത് ഒന്നും സിനിമയിൽ കാണിച്ചിട്ടില്ല. സംവിധായകൻ പ്രേജഷ് സെൻ ഒരു സിനിമക്കുവേണ്ടി വർഷങ്ങൾ ചെലവാക്കിയത് വലിയൊരു കാര്യമാണ്. മൂന്നുമാസം ഇൗ സിനിമക്കുവേണ്ടിയുള്ള തയാറെടുപ്പിനായി ഞാൻ മാറ്റിവെച്ചു. നല്ല തടിയായിരുന്നു ആ സമയം. കായികതാരത്തിെൻറ ശരീരഘടനയിലേക്ക് മാറാൻ ശ്രമപ്പെട്ടു. ആഹാരത്തിലും വ്യായാമത്തിലും ക്രമീകരണങ്ങൾ കൊണ്ടുവന്നു. ജീവിതത്തിൽ ഒരിക്കലും ഞാൻ നേരിട്ടുകണ്ടിട്ടില്ലാത്ത വ്യക്തിയാണ് സത്യൻ. അദ്ദേഹത്തിെൻറ കളിയുടെ വിഡിയോപോലും ലഭ്യമായിരുന്നില്ല. അദ്ദേഹത്തിെൻറ ഭാര്യയിൽനിന്നും സൗഹൃദങ്ങളിൽനിന്നും ചോദിച്ചു ചോദിച്ച് മനസ്സിലാക്കിയതാണ് എല്ലാം. അങ്ങനെയാണ് ജീവിതത്തിൽ കണ്ടിട്ടില്ലാത്തയാളെ മനസ്സിൽ രൂപെപ്പടുത്തിയത്. കുരികേശ് മാത്യു, ഷറഫലി എന്നിവർ അതിന് ഒരുപാട് സഹായിച്ചു. അവരുടെ കണ്ണുകളിൽ ഞാൻ അവർക്കൊപ്പം മൈതാനത്ത് ബൂട്ടിട്ടിറങ്ങിയ അവരുടെ സത്യൻ ആയിരുന്നു. സത്യേട്ടെൻറ ജാക്കറ്റ്, െബൽറ്റ് എല്ലാം എനിക്ക് കൃത്യമായിരുന്നു. സിനിമയിൽ ഞാൻ ഉപയോഗിച്ചതും അതാണ്. ദംഗൽ, മേരികോം, ബാഗ് മിൽക്ക ബാഗ് പോലെ ഹിന്ദിയിൽ ബയോപിക് സിനിമകൾ ഇറങ്ങിയിട്ടുണ്ട്. എന്നാൽ, മലയാളത്തിൽ എടുത്തുവെക്കാൻ അങ്ങനൊരു സിനിമയില്ലായിരുന്നു. ഇപ്പോ അത് മാറി.
പുതിയ സിനിമ
പുതിയത് ഞാനും രഞ്ജിത്തും ചേർന്ന് നിർമിക്കുന്ന സിനിമയാണ്. അതിെൻറ പണിപ്പുരയിലാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.