പ്രണയവും അതിന്റെ അതിജീവനവുമെല്ലാം ഒരുപാട് കേട്ട മലയാളി േപ്രക്ഷകർക്ക് നോവിന്റെ അനുഭവക്കാഴ്ച സമ്മാനിക്കുകയായിരുന്നു മാത്തനും അപർണയും. അത്രമേൽ സംഭവബഹുലമായ രംഗങ്ങളൊന്നുമില്ലാതെ തീർത്തും ശാന്തമായി കഥ പറയുന്ന ‘മായാനദി’ എന്ന ചിത്രത്തെക്കുറിച്ച് പല തരത്തിലുള്ള അഭിപ്രായങ്ങൾ ഇതിനകം പുറത്തുവന്നു. അത്തരം വിലയിരുത്തലുകളെക്കുറിച്ച്, തെൻറ അനുഭവത്തെക്കുറിച്ച് ചിത്രത്തിലെ ‘മാത്തൻ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ടൊവിനോ തോമസിന് പറയാനുള്ളത്...
‘‘നല്ല സിനിമയുടെ ഭാഗമാവുക എന്നതാണ് എന്നും കൊണ്ടുനടക്കുന്ന ആഗ്രഹം. അത്തരമൊരു സിനിമയുടെ കൂടെ സഞ്ചരിക്കാനായി എന്ന ചാരിതാർഥ്യത്തിലാണ് ഞാനിപ്പോൾ. പല തരത്തിലുള്ള വീക്ഷണങ്ങൾ വരുന്നു ’മായാനദി’യെക്കുറിച്ച്. എന്നാൽ, നല്ല സിനിമ എന്നാണ് ഞാൻ ‘മായാനദി’യെ വിശേഷിപ്പിക്കുക. കാരണം അതിൽ ജീവിതമുണ്ട്. കൃത്രിമമില്ലാത്തതിനാൽ അത് ജനമേറ്റെടുക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ടായിരുന്നു.
തുടക്കം മുതൽക്ക് തന്നെ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ കൂടുന്നു. േപ്രക്ഷകർ വർധിക്കുന്നു. നല്ലതെന്ന് ആരും പറഞ്ഞ് പറയിപ്പിക്കുന്നതല്ല. അതിന് സാധിക്കുകയുമില്ല. സാധാരണക്കാരായ േപ്രക്ഷകർ പറയുന്ന അഭിപ്രായമാണ് ഞങ്ങൾക്ക് കരുത്തേകുന്നത്. എന്തെങ്കിലും അജണ്ടയുമായി നടക്കാത്തവരെല്ലാം ഈ സംരംഭത്തെ നല്ലതെന്നാണ് വിശേഷിപ്പിക്കുന്നത്. അഭിനേതാക്കളുടെ സംഭാവനകൾക്കുപരി സംവിധാനവും എഴുത്തും കാമറയുമെല്ലാം മികച്ചുനിന്നു എന്നതാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ഐശ്വര്യ ലക്ഷ്മിയുടെ മികച്ച അഭിനയവും മുതൽക്കൂട്ടായി.’’
നെപ്പോഴും പറയാറുണ്ട്, സംവിധായകെൻറ സ്വഭാവത്തിനനുസരിച്ചാകും ആ ടീമിെൻറ സ്വഭാവമെന്ന്. ഇതിെൻറ വിജയത്തിന് രചയിതാക്കളായ ശ്യാമേട്ടനും ദിലീഷേട്ടനും നൽകിയ സംഭാവന ചെറുതല്ല. ജയേഷ് മോഹൻ, സൈജു ശ്രീധരൻ തുടങ്ങി വലിയൊരു നിരയും പിന്നിലുണ്ട്. യുദ്ധകാലാടിസ്ഥാനത്തിലെടുത്ത ചിത്രമല്ല ഇത്. അതിെൻറ ഗുണം അതിലുണ്ട്. പാട്ടുകൾക്ക് വലിയ പ്രാധാന്യമുള്ള ചിത്രമാണിത്. പ്രതികരണങ്ങൾ അതാണ് സൂചിപ്പിക്കുന്നത്. ഐ ടൂൺസ് തെരഞ്ഞെടുത്ത ആദ്യ പത്ത് പാട്ടുകളിൽ ഈ സിനിമയിലെ നാല് പാട്ടുകളും ഉൾപ്പെട്ടു. റെക്സ് വിജയൻ, ഷഹബാസ് അമൻ തുടങ്ങിയവർ ആ െക്രഡിറ്റിനർഹരാണെന്ന് ഞാൻ ഉറപ്പിച്ച് പറയും.
േപ്രക്ഷകരെ ചെറുതാക്കിക്കാണരുത്
ഈ സിനിമ കുടുംബേപ്രക്ഷകർ ഉൾക്കൊള്ളുമോയെന്ന സംശയത്തിന് അടിസ്ഥാനമില്ല. കാരണം ഞാൻ നാല് തിയറ്ററിൽ പോയി ഈ ചിത്രം കണ്ട വ്യക്തിയാണ്. പല പ്രായത്തിലുള്ള േപ്രക്ഷകരും അവിടെയുണ്ടായിരുന്നു. അവരുടെ പ്രതികരണം നേരിട്ട് കാണാൻ സാധിച്ചു. മോശം സിനിമ മോശമെന്ന് തന്നെ പറയുന്നവരാണ് മലയാളികൾ. സിനിമ കഴിയുമ്പോഴുള്ള നിശ്ശബ്ദതയും പിന്നീടുള്ള കൈയടിയും ഞാൻ നേരിട്ടനുഭവിച്ചതാണ്. കുടുംബത്തോടൊപ്പം വന്നവരും പടം കണ്ട് കഴിഞ്ഞപ്പോൾ എന്നെ നേരിട്ട് കണ്ട് അറിയിച്ച പ്രതികരണം അനുകൂലമായിരുന്നു.
നമ്മൾ േപ്രക്ഷകരെ കുറച്ച് കാണേണ്ടതില്ല. എല്ലാ ഭാഷയിലുമുള്ള സിനിമയും കാണുന്നവരാണവർ. ഇതിൽ പ്രണയമുൾപ്പെടെ ഒരു രംഗവും ആരെയും തൃപ്തിപ്പെടുത്താനായി ചേർത്തതല്ല. വൃത്തികേടായി ഒന്നുമതിലില്ല. അതായത് ഈ സിനിമക്ക് ആവശ്യമില്ലാത്തതൊന്നും അതിലില്ലെന്ന് ചുരുക്കം. അങ്ങനെയുള്ള കൃത്രിമരംഗങ്ങളുള്ള രംഗങ്ങളിൽ അഭിനയിക്കാൻ എനിക്ക് താൽപര്യവുമില്ല. എെൻറ ജോലി ചെയ്യുമ്പോൾ അതിനോട് നീതി പുലർത്തേണ്ടേ?
ഫുൾടൈം റൊമാൻറിക് ഹീറോയല്ല
ഞാൻ ഒരു ഫുൾടൈം റൊമാൻറിക് ഹീറോയല്ല. അങ്ങനെ പറയുന്നതിൽ കാര്യമില്ല. ‘ഗപ്പി’ എന്ന ചിത്രത്തിൽ റൊമാൻറിക് ഹീറോയല്ലല്ലോ. ‘തരംഗ’ത്തിലും അതല്ല. എ.ബി.സി.ഡി, സ്റ്റൈൽ തുടങ്ങി നിരവധി സിനിമകൾ ചെയ്തു. എല്ലാത്തരം കഥാപാത്രങ്ങളും അവയിലുണ്ട്. ഒട്ടും റൊമാൻസില്ലാത്ത കഥാപാത്രങ്ങൾക്കും വേഷം നൽകി. ആദ്യത്തെ ഫുൾടൈം റൊമാൻസ് സിനിമ ‘മായാനദി’യാണ്.
ബോറടിക്കാതിരിക്കാൻ വ്യത്യസ്തൻ
സ്ഥിരം കഥാപാത്രങ്ങൾ ചെയ്യുന്നതിനേക്കാളേറെ വ്യത്യസ്ത റോളുകൾ ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. ബോറടിക്കാതിരിക്കാൻ വേണ്ടിയാണ്. നമ്മുടെ വളർച്ചക്കും അതാണ് സഹായകം. കേൾക്കുന്ന എല്ലാ കഥകളും ചെയ്യാൻ നമുക്ക് സാധിച്ചെന്ന് വരില്ല. നൂറ് കഥ കേട്ടാൽ അമ്പതെണ്ണം നല്ലതാണെങ്കിൽ അതിൽനിന്ന് വീണ്ടും തിരഞ്ഞെടുക്കേണ്ടി വരും. ആകർഷിക്കുന്നവ മാത്രമേ ചെയ്യാനാകൂ.
ജീവിതം സോഷ്യൽ മീഡിയക്കുള്ളിലല്ല
സോഷ്യൽ മീഡിയക്കുള്ളിൽ ജീവിക്കുന്ന വ്യക്തിയല്ല ഞാൻ. അതിന് പുറത്താണ്. എന്നാലും സിനിമയുടെ പ്രമോഷനടക്കമുള്ളവക്ക് ഈ വേദി ഉപയോഗിക്കാറുണ്ട്. ഞാൻ പ്രതികരിച്ച് ലോകം മാറ്റിക്കളയാമെന്ന ചിന്തയൊന്നുമില്ല. അതിലൂടെ വിപ്ലവം വരുത്താമെന്ന മോഹമില്ല. ‘തീവണ്ടി’ എന്ന ചിത്രത്തിെൻറ സെറ്റിലാണിപ്പോൾ. അത് ഏകദേശം പൂർത്തിയായി. അടുത്തത് ഒരു തമിഴ് ചിത്രമാണ്. ഫെബ്രുവരിയിൽ മധുപാലിെൻറ ചിത്രം ഷൂട്ടിങ്ങാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.