കൊച്ചി: ജയസൂര്യ ചിത്രം സൂഫിയും സുജാതയും ആമസോൺ പ്രൈമിൽ ഒാൺലൈൻ റിലീസിന് നൽകിയതിൽ പ്രതിഷേധിച്ച് തിയറ്റർ ഉടമകൾ വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിർമാതാവ് വിജയ് ബാബുവിന് പിന്തുണയുമായി സംവിധായകൻ ആഷിഖ് അബു. എല്ലാവരും പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഒരാളെങ്കിലും രക്ഷപെടുകയാണെങ്കിൽ രക്ഷപെടേട്ടയെന്ന് കരുതണെമന്നും വിലക്കിെൻറ രാഷ്ട്രീയം പറഞ്ഞ് സാഹചര്യം കൂടുതൽ സങ്കീർണമാക്കരുതെന്നും ഒരുഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആഷിഖ് അബു പ്രതികരിച്ചു.
‘ഒരു സിനിമ ഒ.ടി.ടി (ഒാവർ ദ ടോപ്) പ്ലാറ്റ്ഫോമിൽ കാണണോ തിയേറ്ററില്‍ കാണണോ എന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം പ്രേക്ഷകനാണുള്ളത്. അവിടെ ആരും വാശി പിടിച്ചിട്ട് കാര്യമില്ല. ബുദ്ധിമുട്ടുകളുടെ പേരില്‍ ആരെയെങ്കിലും വിലക്കുന്നതിലോ ബഹളം വെക്കുന്നതിലോ കാര്യമുണ്ടെന്നു തോന്നുന്നില്ല. ഓരോരുത്തരും അവരുടെ വഴി നോക്കുകയാണ്. അത് തടയാന്‍ നോക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല’- സംവിധായകന്‍ പറഞ്ഞു.
തിയറ്ററിലും ഡിജിറ്റൽ പ്ലാറ്റ്ഫോമിലും ഒരേപോലെ കാഴ്ചക്കാരുണ്ട്. ലോക്ഡൗണിനു മുമ്പുള്ള തിയേറ്റര്‍ ഷെയറുകളും മറ്റ് ഷെയറുകളും നോക്കിയാല്‍ ഓരോ വര്‍ഷവും ആനുപാതികമായ വളര്‍ച്ച കാണാം. ഒന്ന് നശിച്ചതുകൊണ്ടാണ് മറ്റൊന്നിലേക്ക് ആളുകള്‍ വന്നതെന്ന് പറയാന്‍ കഴിയില്ലല്ലോ. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഓരോരുത്തരെയും അവരുടെ സ്വാതന്ത്ര്യത്തിന് കാര്യങ്ങള്‍ ചെയ്യാന്‍ വിടുകയാണ് വേണ്ടത് -ആഷിഖ് അബു വ്യക്തമാക്കി.
ഭാവിയിൽ എല്ലാ സിനിമകളും ഒാൺലൈൻ റിലീസിന് പോയേക്കുമെന്ന ഭയം അനാവശ്യമാണെന്നും ആഷിഖ് ചൂണ്ടിക്കാണിക്കുന്നു. വലിയ ബജറ്റില്‍ നിർമിക്കുന്ന സിനിമകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന് വില്‍ക്കാന്‍ കഴിയില്ല. വലിയ നഷ്ടം സഹിച്ച് ഏതെങ്കിലും നിര്‍മാതാവ് തെൻറ സിനിമ വില്‍ക്കുമോ? -ആഷിഖ് ചോദിക്കുന്നു. പരിഹാരം ഉടൻ ഉണ്ടാകുമെന്നും അതുവരെ സംയമനം പാലിച്ച് യോജിപ്പിലെത്താൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
മലയാളത്തിൽ ആദ്യമായി ഡിജിറ്റൽ റിലീസിനൊരുങ്ങുന്ന ചിത്രമാണ് സൂഫിയും സുജാതയും. ഏറെ നിരൂപ പ്രശംസ നേടിയ ‘കരി’ എന്ന ചിത്രത്തിന് ശേഷം നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അതിഥി റാവുവാണ് നായികയായി എത്തുന്നത്. മലയാളത്തില്‍ മാത്രമല്ല ഹിന്ദി, തമിഴ്, തെലുഗു തുടങ്ങി നിരവധി ഭാഷകളില്‍ വിവിധ സിനിമകള്‍ ഒാൺലൈനായി റിലീസ് ചെയ്യുന്നുണ്ട്.
അമിതാഭ് ബച്ചനും ആയുഷ്മാന്‍ ഖുറാനയും പ്രധാന വേഷങ്ങളിലെത്തുന്ന ബോളിവുഡ് ചിത്രം ഗുലാബി സിതാബോ, വിദ്യ ബാലന്‍ ‘മനുഷ്യ കംപ്യൂട്ടർ’ ശകുന്തള ദേവിയായി വെള്ളിത്തിരയിലെത്തുന്ന ചിത്രം ശകുന്തള ദേവി എന്നിവയും ഡിജിറ്റല്‍ റിലീസിനൊരുങ്ങുകയാണ്. സൂപ്പർ താരം അക്ഷയ്കുമാര്‍ നായകനായെത്തുന്ന ‘ലക്ഷ്മി ബോംബ്’ തിയറ്റർ റിലീസിന് മുമ്പ് ഒാൺലൈൻ പ്രദർശനത്തിെനത്തുമെന്നാണ് സംസാരം. കാഞ്ചന 2 എന്ന തമിഴ് ചിത്രത്തിെൻറ ഹിന്ദി റീമേക്കാണ് ചിത്രം.
തമിഴില്‍ ജ്യോതിക നായികയായെത്തുന്ന ‘പൊന്‍മകള്‍ വന്താല്‍’ മെയ് 29നും കീര്‍ത്തി സുരേഷിെൻറ ‘പെന്‍ഗ്വിന്‍’ ജൂണ്‍ 19നും ആമസോൺ പ്രൈം വഴി റിലീസിനെത്തുന്നുണ്ട്. പൊൻമകൾ വന്താലിെൻറ നിർമാതാവായ നടൻ സൂര്യക്കും തിയറ്റർ ഉടമകളുടെ വിലക്ക് ഭീഷണിയുണ്ട്. തമിഴ് ചലച്ചിത്ര മേഖലയിൽ നിന്ന് മാത്രം 40ഒാളം ചിത്രങ്ങൾ ഒാൺലൈൻ റിലീസിന് തയാറെടുക്കുന്നതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.