‘അഭിനയസാധ്യതയില്ലാത്ത വേഷങ്ങള്‍ വേണ്ടെന്നുവെക്കാന്‍ മടിയില്ല’

നാളെയിലെ യാഥാർഥ്യം വിളിച്ചുപറഞ്ഞ് ഭാസ്കരപൊതുവാളും കുഞ്ഞപ്പനും തിയറ്റർ നിറഞ്ഞോടുകയാണ്. ഹ്യൂമനോയിഡിന്‍റ െ കാഴ്ചപ്പാടിലൂടെ ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ കഥയാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. മനുഷ്യന് കൂട ്ടായി റോബോട്ടുകൾ എത്തുന്ന കാലം വിദൂരമല്ലെന്നാണ് സിനിമ സൂചിപ്പിക്കുന്നത്. കാരണം ജോലിയും തിരക്കേറിയ ജീവിതസാഹച ര്യവും കാരണം അച്ഛനമ്മമാരെ നോക്കാൻ സാധിക്കാത്ത മക്കൾ ഇത്തരം റോബോട്ടുകൾക്ക് പിറകെ ഓടാതിരുന്നാലേ അത്ഭുതമുള്ളൂ. ചിത്രത്തിൽ തന്നേക്കാൾ ഇരട്ടി പ്രായമുള്ള ഭാസ്കര പൊതുവാളെന്ന വയോധികനെ ഏറെ തന്മയത്വത്തോടെ അവതരിപ്പിച്ച് കുഞ്ഞ പ്പനൊപ്പം സുരാജ് വെഞ്ഞാറമൂടും പ്രേക്ഷകരെ ഞെട്ടിപ്പിക്കുകയാണ്. സയന്‍സ് ഫിക്​ഷനും നര്‍മവും വൈകാരികതയും കുടും ബ പശ്ചാത്തലവും കൂട്ടിയിണക്കിയ ചിത്രം രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് സംവിധാനം ചെയ്തത്. സുരാജി​​െൻറയും ആൻഡ്രോയ് ​ഡ് കുഞ്ഞപ്പ​​​െൻറയും വിശേഷങ്ങളിലേക്ക്...

ഏറെ കൊതിച്ച വേഷം
സിനിമയുടെ കഥ ഒരു വർഷം മുമ്പ് കാനഡയിൽനിന്ന ്​ കേട്ടിരുന്നു. വേറൊരാൾ നിർമിക്കാനിരുന്ന ചിത്രമായിരുന്നു. അന്ന് ആ പ്രോജക്​ടിൽ ഞാനില്ലായിരുന്നു. അന്ന് ഭാസ് കര പൊതുവാളെന്ന പിടിവാശിക്കാര​​​െൻറ കാരക്ടർ ഏറെ സ്വാധീനിച്ചതിനാൽ ആ റോൾ എനിക്കുകിട്ടിയാൽ നന്നായിരുന്നു എന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ, ആറുമാസം കഴിഞ്ഞാണ് ‘ട്വിസ്​റ്റു’ണ്ടാവുന്നത്. അതിനിടെയാണ് സന്തോഷ് ടി. കുരുവിള സിനിമയ ുടെ നിർമാതാവാവുന്നതും എന്നെ വിളിക്കുന്നതും. സിനിമ ചെയ്യുന്നുണ്ടെന്നും അതിൽ പ്രധാന കഥാപാത്രം ചെയ്യണമെന്നും പറഞ്ഞു. കഥ പറഞ്ഞുതുടങ്ങിയപ്പോൾതന്നെ ഞാൻ തിരിച്ചുചോദിച്ചു. ആൻഡ്രോയ്​ഡ്​ കുഞ്ഞപ്പനല്ലേ എന്ന്. ശരിക്കും വണ്ടറടിച്ച നിമിഷമായിരുന്നു അത്​.

അച്ഛനെ കൂടെക്കൂട്ടിയ സിനിമ
സിനിമയിലെ ഭാസ്കര പൊതുവാളിന് ഏതാണ്ട് എ​​െൻറ അച്ഛൻ വാസുദേവന്‍ നായരുടെ മാനറിസംതന്നെയാണ്. ഷൂട്ടിങ്ങിനിടെ പല തവണയാണ് അച്ഛ​​​െൻറ മുഖം മനസ്സിലേക്ക് കയറിവന്നത്. ശരിക്കും അച്ഛ​​​െൻറ കൈപിടിച്ചാണ് ഞാൻ അഭിനയിച്ചത്. മരിക്കുന്നതിന് മൂന്നുമാസം മുമ്പുള്ള അൽപം കാർക്കശ്യക്കാരനായ അച്ഛ​​​െൻറ നോട്ടവും ഭാവവുംതന്നെയാണ് സിനിമയിൽ പകർത്തിയത്. കഥാപാത്രത്തിനായി ഏറിയ പങ്കും നിരീക്ഷിച്ചതും അച്ഛനെയാണ്. പലപ്പോഴും മേക്കപ്പിട്ട് കണ്ണാടിക്കു മുന്നിൽ വന്നുനിൽക്കുമ്പോൾ അച്ഛനെയോർത്ത് വിതുമ്പിയിട്ടുണ്ട്. ഒരു ദിവസം ചിത്രീകരണത്തിനായി മേക്കപ്പിട്ട് വീട്ടിൽ അച്ഛൻ ഇരിക്കാറുണ്ടായിരുന്നപോലുള്ള ചാരുകസേരയിലിരുന്ന് ചേച്ചിയെ വിഡിയോകാൾ വിളിച്ചു.

ഫോൺ എടുത്ത ഉടൻ വന്നു ചേച്ചിയുടെ കമൻറ്, ‘ഇത് നമ്മടെ അച്ഛനെപ്പോലെയുണ്ടല്ലോ’ ഇതും പറഞ്ഞ് അവർ അമ്മയെ കാണിച്ചു. കുറച്ച് നിമിഷം നോക്കി നിന്ന അമ്മ എ​​െൻറ മട്ടും ഭാവവും കണ്ട് വിതുമ്പിയിട്ട് ‘എടാ നീ ഇപ്പോൾ ശരിക്കും നി​​െൻറ അച്ഛനായല്ലോ’ എന്ന് പറഞ്ഞു. അച്ഛൻ മരിച്ച ശേഷം അമ്മ പുറത്തിറങ്ങൽ കുറവായിരുന്നു. ആ വാക്കുകൾ എനിക്ക് നൽകിയ ആത്മവിശ്വാസം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. കാരണം അത് ആ വേഷത്തി​​െൻറ പൂർണതയായിരുന്നു. ഷൂട്ടിങ്​ തുടങ്ങി മൂന്നു മാസം കഴിഞ്ഞപ്പോഴാണ് അച്ഛൻ മരിച്ചത്. കഥ കേട്ട മുതൽതന്നെ കഥാപാത്രത്തി​​െൻറ ഫിഗറുള്ള 70^75 വയസ്സുള്ളവരെ കൃത്യമായി നിരീക്ഷിക്കാൻ തുടങ്ങിയിരുന്നു. ശരിക്കും അത്തരം പ്രായക്കാരിൽ ഒരു ഭാസ്കര പൊതുവാളുണ്ട് എന്നത് യാഥാർഥ്യമാണ്. പിന്നീടെേപ്പാഴോ ആണ് ഞാൻ അച്ഛനിലേക്ക് എത്തിച്ചേർന്നത്.


കുഞ്ഞപ്പ​​​െൻറ ജനനം
നാലുവർഷത്തോളമെടുത്താണ് സംവിധായകൻ കുഞ്ഞപ്പനെ ‘ജനിപ്പിച്ച് വളർത്തി വലുതാക്കിയത്’. അതി​​െൻറ ക്രെഡിറ്റ് മുഴുവൻ അദ്ദേഹത്തിനാണ്. റിമോട്ട് വഴി പ്രവർത്തിക്കുന്ന റോബോട്ടി​​െൻറ രൂപം തയാറാക്കിയിരുന്നു. എന്നാൽ, പൂർണമായി റിമോട്ട് ഉപയോഗിച്ച് എല്ലാ സീനും എടുക്കാൻ പറ്റാത്തതിനാൽ ചില സീനിൽ കോസ്​റ്റ്യൂം നൽകി. കുറച്ചുമാത്രമാണ് ഗ്രാഫിക്സ് ഉപയോഗിച്ചത്. റോബോട്ടായതിനാൽ സീനുകളിൽ ഭൂരിഭാഗവും ഒറ്റയാൻ അഭിനയംതന്നെയായിരുന്നു. തുടക്കം പ്രയാസപ്പെട്ടെങ്കിലും പിന്നീട് പൊരുത്തപ്പെട്ടു.

അനുഭവങ്ങൾ നൽകിയ തിരിച്ചറിവ്
സിനിമയിലെ അനുഭവങ്ങൾതന്നെയാണ് തിരിച്ചറിവ് തന്നത്. അതുതന്നെയാണ് സെലക്റ്റിവ് ആവാൻ കാരണവും. എനിക്കു നന്നായി പെർഫോം ചെയ്യാൻ കഴിയുമെന്ന് തോന്നുന്ന വേഷവും കഥയും മാത്രമാണ് ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. പറ്റാത്തതാണെങ്കിൽ ഏത് വലിയ വേഷമാണെങ്കിലും വേണ്ടെന്നുവെക്കാനും മടിയില്ല. ലൊക്കേഷനുകളിലേക്ക് പറന്നുനടക്കുന്ന കാലമുണ്ടായിരുന്നു. അന്നൊക്കെ സിനിമയുടെ എണ്ണം കൂട്ടുന്നതിലായിരുന്നു ശ്രദ്ധ. എന്നാൽ, ദേശീയ അവാർഡിനുശേഷം സിനിമയുടെ എണ്ണം കുറച്ചു. അവാർഡിന്​ ശേഷമാണ് നല്ല വേഷങ്ങളും കിട്ടാൻ തുടങ്ങിയത്. ബന്ധങ്ങളുടെ പേരിലുള്ള സിനിമക്ക് വിട നൽകി, ക്വാളിറ്റിക്ക് പ്രാധാന്യം നൽകുകയാണ് ചെയ്തത്.

ഹ്യൂമർ തന്നെ ഇഷ്​ടം
പ്രേക്ഷകരാണ് സിനിമയെ വിലയിരുത്തേണ്ടത്. സെലക്​റ്റിവ് ആയ ശേഷവും സിനിമക്ക് കുറവുണ്ടായില്ല. ആരു വന്നാലും കഥ കേൾക്കും. പക്ഷേ, കേട്ട കഥയിൽ എന്തെങ്കിലും എനിക്ക് സ്പാർക് ചെയ്താൽ മാത്രമേ ആ വേഷം ഏറ്റെടുക്കുകയുള്ളൂ. ഇപ്പോഴും ദിവസം രണ്ടോ മൂന്നോ സ്ക്രിപ്റ്റ് കേൾക്കാറുണ്ട്. അതിൽ നല്ല ആഴമുള്ള കഥയുണ്ടോ, സമകാലികതയുണ്ടോ എന്നാണ് ആദ്യം നോക്കുക. പിന്നെ കഥാപാത്രങ്ങളും ടോട്ടാലിറ്റിയും. ഇനിയുള്ള ഏറ്റെടുത്ത സിനിമകളും അങ്ങനെയാണ്.

പക്ഷേ, പതിവിൽനിന്ന് വ്യത്യസ്​തമാണ്. ഏറ്റെടുക്കുന്ന വേഷത്തോട് പരമാവധി നീതി പുലർത്താൻ ശ്രമിക്കാറുണ്ട്. തമാശ വേഷങ്ങൾ തന്നെയാണ് ഇപ്പോഴും ഇഷ്​ടം. പക്ഷേ, അതിൽ ഡെപ്ത് നിർബന്ധമാണ്. അതിനാണ് കൂടുതൽ പരിഗണന നൽകുന്നതും. കാമ്പുള്ള ഏത് വേഷം ലഭിച്ചാലും ചെയ്യും. ദേശീയ അവാർഡ് ലഭിച്ച പേരറിയാത്തവൻ പലർക്കും കാണാൻ സാധിച്ചില്ല എന്നത് ഏറെ വേദനിപ്പിച്ചിട്ടുണ്ട്. നിലവിൽ ‘ഡ്രൈവിങ്​ ലൈസൻസി’​​െൻറ ഷൂട്ടിങ്ങിലാണുള്ളത്.

ദശമൂലം ദാമുവിൽനിന്ന് സനലിലേക്ക്
ചട്ടമ്പിനാടിലെ ദശമൂലം ദാമുവിൽനിന്ന് ആക്​ഷൻ ഹീറോ ബിജുവിലെ സനലി​​െൻറ വേഷത്തിലേക്ക് എത്തിയത് അപ്രതീക്ഷിതമായാണ്. ആക്​ഷൻ ഹീറോയിലേത് ചെറിയ സീനായിരുന്നെങ്കിലും അതെ​​​െൻറ ഭാവി മാറ്റിമറിക്കുമെന്ന് സംവിധായകൻ എബ്രിഡ് ഷൈൻ അന്ന് എന്നോട് പറഞ്ഞിരുന്നു. ദശമൂലം ദാമു ഇല്ലാത്ത ട്രോൾ ഇന്ന് മലയാളിക്ക് സങ്കൽപിക്കാനാവാത്തതാണ്. സിനിമയിൽ പതിവായി കോമഡി റോളിലെത്തിയിരുന്ന എനിക്ക് സീരിയസ് വേഷം കിട്ടിയാൽ ചെയ്യാമായിരുന്നു എന്ന തോന്നൽ ആദ്യമേ ഉണ്ടായിരുന്നു. ആളുകളെ ചിരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണ്.

സ്ഥിരമായി കോമഡി വേഷം ചെയ്യുന്ന സമയത്ത് ഓരോ സിനിമ റിലീസ് ആവുമ്പോഴും ആവർത്തനം ആയിപ്പോയോ അല്ലെങ്കിൽ പ്രേക്ഷകരെ ബോറടിപ്പിക്കുന്നുണ്ടോ എന്നുള്ള തോന്നലുമുണ്ടായിരുന്നു. ചെയ്ത വേഷം കോമഡിയാവട്ടെ സീരിയസാവട്ടെ അതിലെ കഥാപാത്രങ്ങൾ ​േപ്രക്ഷകർ ഏറ്റെടുത്തു എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. ‘ഈ വയസ്സൻ റോളല്ലാതെ നിനക്ക് വേറൊന്നുമില്ലേ. നെടുമുടി വേണുവി​​െൻറയും തിലക​​​െൻറയും അവസ്ഥ അറിയാലോ. ചെറുപ്രായത്തിൽ വലിയ വേഷങ്ങളാണ് ചെയ്യുന്നത്’

-നിരന്തരം എന്നെക്കാൾ പ്രായക്കൂടുതലുള്ള കഥാപാത്രം തിരഞ്ഞെടുക്കുന്നതിന്​ മമ്മൂക്ക പറഞ്ഞ കമൻറാണിത്. പി.ആര്‍. അരുണ്‍ സംവിധാനം ചെയ്ത ‘ഫൈനല്‍സി’ലെ വര്‍ഗീസ് മാഷ്, എം.സി. ജോസഫ് സംവിധാനം ചെയ്ത ‘വികൃതി’യിലെ എല്‍ദോ, ഭാസ്‌കരന്‍ പൊതുവാള്‍ എന്നിങ്ങനെ ഈ വര്‍ഷം വ്യത്യസ്​തമായ മൂന്ന് ചിത്രങ്ങളാണ് തിയറ്ററുകളില്‍ എത്തിയത്. ഇതിൽ ഏറ്റവും ഇഷ്​ടപ്പെട്ടത് ഭാസ്കര പൊതുവാൾതന്നെയാണ്. കാരണം, ഈ കാലത്ത് കണ്ടിരിക്കേണ്ട, ഭാവിയിൽ സംഭവിക്കാൻ ഇടയുള്ള വ്യത്യസ്​ത കഥയാണിത്. ശരിക്കും സിനിമ അനുഭവമാണ്. റോബോട്ട് എന്ന കഥാസങ്കൽപം വർക്കൗട്ടാവുമോ എന്ന്​ തുടക്കത്തിൽ സംശയമുണ്ടായിരുന്നു. എന്നാൽ, കുട്ടികൾ, മുതിർന്നവർ ഉൾപ്പെടെ എല്ലാവരും അത് ഏറ്റുപിടിച്ചതിൽ ഏറെ സന്തോഷമുണ്ട്. റോബോട്ടിനൊപ്പമുള്ള അഭിനയവും വ്യത്യസ്​ത അനുഭവമായിരുന്നു.

Tags:    
News Summary - Suraj Interview On Special Charecter-Movie Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.