ബോക്സ് ഓഫിസ് റെക്കോഡുകള്‍ ഭേദിച്ച് സുല്‍ത്താന്‍

കറാച്ചി: ബോളിവുഡ് താരം സല്‍മാന്‍ഖാന്‍െറ പുതിയ സിനിമ സുല്‍ത്താന്‍ പാകിസ്താനിലും ബോക്സ് ഓഫിസ് റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്നു. റിലീസ് ചെയ്ത് ആദ്യത്തെ മൂന്നുദിവസങ്ങളില്‍ 11.6 കോടി രൂപയാണ് സിനിമ വാരിക്കൂട്ടിയത്. പെരുന്നാള്‍ ദിനത്തിലാണ് സിനിമ റിലീസ് ചെയ്തത്.

കളക്ഷനില്‍ ആദ്യദിനം തന്നെ സുല്‍ത്താന്‍ പാക് സിനിമ ജവാനി ഫിര്‍ നഹി ആനിയുടെ റെക്കോഡ് തകര്‍ത്ത് 7.6 കോടിയാണ് നേടിയത്. ഒരാഴ്ചക്കകം സിനിമയുടെ കളക്ഷന്‍ 15 കോടി എത്തുമെന്നാണ് കരുതുന്നത്. അഞ്ചു ദിവസത്തേക്കുള്ള ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്നു. കരിഞ്ചന്തയിലും ടിക്കറ്റ് വില്‍പന തുടങ്ങിയിട്ടുണ്ട്.  അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുല്‍ത്താന്‍ അലി ഖാന്‍ എന്ന ഗുസ്തി താരത്തിന്‍െറ കഥയാണ് പറയുന്നത്. നായികയായത്തെുന്ന അനുഷ്ക ശര്‍മയും ഗുസ്തിക്കാരിയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.