മുംബൈ: സെന്‍സര്‍ ബോര്‍ഡിന്‍െറ ഇടപെടലിനെ തുടര്‍ന്ന് വിവാദമായ ‘ഉഡ്താ പഞ്ചാബ്’ എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് രണ്ടു ദിവസംമുമ്പേ ഓണ്‍ലൈനിലത്തെി. ബുധനാഴ്ചയാണ് സിനിമയുടെ കോപ്പി ചോര്‍ന്നത്. എന്നാല്‍, സംഭവമറിഞ്ഞയുടന്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ ഇടപെട്ട് ചിത്രം സൈറ്റുകളില്‍നിന്ന് പിന്‍വലിപ്പിച്ചു. അനധികൃത ഡൗണ്‍ലോഡിങ്ങിന് സഹായിക്കുന്ന സൈറ്റുകളിലാണ് ചിത്രമത്തെിയത്. സെന്‍സര്‍ബോര്‍ഡിന് സമര്‍പ്പിച്ച കോപ്പിയാണ് ചോര്‍ന്നതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. സെന്‍സര്‍ബോര്‍ഡ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട രംഗങ്ങള്‍ സൈറ്റുകളിലത്തെിയ ചിത്രത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം. അഭിഷേക് ചൗബേ സംവിധാനം ചെയ്ത സിനിമയില്‍നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന സെന്‍സര്‍ ബോര്‍ഡ് ആവശ്യത്തിനെതിരെ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് സിനിമയെ വിവാദത്തിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.