ദംഗൽ എന്ന ചിത്രത്തിന് വേണ്ടി ഗുസ്തി പരിശീലകന്‍ മഹാവീര്‍സിങ് ഫോഗട്ടാവാൻ ബോളീവുഡിലെ പെർഫക്ഷനിസ്റ്റ് ആമിർഖാന്‍ ഗുസ്തി പരിശീലിക്കുന്നതിന്‍റെ വിഡിയോ പുറത്തിറങ്ങി. പരിശീലിച്ച് തുടങ്ങിയപ്പോള്‍ ഗുസ്തിയെക്കുറിച്ചുള്ള തന്റെ ധാരണകള്‍ മാറിയെന്ന് ആമിർ വിഡിയോയിൽ പറയുന്നുണ്ട്. ഇത് ബലം കൊണ്ടുമാത്രമുള്ള ഒരു കളിയല്ല. എതിരാളിയുമായി പോരാടാന്‍ ഒരു തന്ത്രമുണ്ടാവണം. ഒരു നല്ല ഗുസ്തിക്കാരന്‍ ബുദ്ധിശാലിയും സൂക്ഷ്മതയുള്ള ആളുമായിരിക്കുമെന്നും വിഡിയോയിൽ ആമിർ പറയുന്നുണ്ട്.
ക്രിസ്മസ് റിലീസായെത്തിയ ചിത്രം 100 കോടി കളക്ഷനും കടന്ന് മുന്നേറുകയാണ്. ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീത ഫോഗാട്ടിന്‍റെയും ബബിത കുമാരിയുടെയും പിതാവായ ഗുസ്തിചാമ്പ്യനും പരിശീലകനുമായ മഹാവീര്‍ ഫോഗാട്ടിനെയാണ് ദംഗലില്‍ ആമിര്‍ അവതരിപ്പിക്കുന്നത്. ഇതോടെ റിലീസ് ചെയ്ത് ഏറ്റവും വേഗം 100 കോടിയിലെത്തുന്ന ചിത്രമെന്നും റെക്കോർഡും ദംഗൽ നേടി.യിട്ടുണ്ട്. ക്രിസ്മസ് ദിനത്തില്‍ 41.25 കോടിയാണ് ദംഗലിന്‍റെ കളക്ഷൻ. ഒരാഴ്ച തികയുന്നതിന് മുമ്പ് ആമിര്‍ഖാന്‍ ചിത്രം 106.95 കോടി നേടിക്കഴിഞ്ഞു. 100 കോടി ക്ലബ്ലില്‍ ഇടംനേടുന്ന ആമിര്‍ഖാന്‍റെ മൂന്നാമത്തെ ചിത്രമാണ് ദംഗല്‍.
നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്തത്. ഫാത്തിമ ഷെയ്ക്ക്, സാന്യ മല്‍ഹോത്ര എന്നിവരാണ് മുതിര്‍ന്ന പെണ്‍കുട്ടികളുടെ റോളില്‍ അഭിനയിക്കുന്നത്. ഇന്ത്യയില്‍ മാത്രം 4300 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.