കരൺ ജോഹർ ചിത്രം 'യേ ദിൽ ഹെ മുഷ്കിൽ' തിയേറ്ററുകളിലെത്തി. പാക് താരങ്ങൾ അഭിനയിച്ചതിനാൽ ചിത്രത്തിന്‍റെ പ്രദർശനം തടയുമെന്ന് എം.എൻ.എസ് പറഞ്ഞിരുന്നു. എന്നാൽ എം.എൻ.എസ് നേതാവ് രാജ് താക്കറെയുമായി പ്രൊഡ്യൂസർ അസോസിയേഷൻ നടത്തിയ ചർച്ചയെ തുടർന്ന് ചിത്രം തടയില്ലെന്നും ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഇന്ത്യൻ സൈനികർക്ക് 5 കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിടിച്ചു വാങ്ങുന്ന പണം വേണ്ടെന്നാണ് സൈനിക വൃത്തം ഇതിനോടകം പ്രതികരിച്ചത്.
ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിൽ രൺബീർ കപൂർ , െഎശ്വര്യ റായ്, അനുഷ്ക ശർമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഒരു 'ടിപിക്കൽ കരൺ ജോഹർ' ചിത്രമാണ് യേ ദിൽ ഹെ മുഷ്കിലെന്ന പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ നേരത്തെ തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. അതേസമയം, ചിത്രം പാകിസ്താനിൽ റിലീസ് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.