കങ്കണ വിവാദം; മാപ്പുപറഞ്ഞ് ഏക്താ കപൂർ

ന്യൂഡൽഹി: നടി കങ്കണാ റണാവത്തും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ തർക്കത്തിൽ മാപ്പ് പറഞ്ഞ് നിർമാതാവ് ഏക്താ കപൂ ർ. മാധ്യമപ്രവർത്തകനുമായി വാഗ്വാദത്തിലേർപ്പെട്ട കങ്കണയെ ബഹിഷ്കരിക്കുമെന്ന് എന്‍റർടെയിൻമെന്‍റ് ഗിൽഡ് അറിയിച ്ചതിന് പിന്നാലെയാണ് വിവാദത്തിൽ മാപ്പ് പറഞ്ഞ് ഏക്താ കപൂർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

കങ്കണയും രാജ്കു മാർ റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ജഡ്മെന്‍റൽ ഹെ ക്യായുടെ നിർമാതാവാണ് ഏക്താ കപൂർ. ചിത്രത്തിലെ ഗാനം പുറത്തിറക്കുന്ന ചടങ്ങിലാണ് കങ്കണ റണാവത്ത് മാധ്യമപ്രവർത്തകനായ ജസ്റ്റിൻ റാവുവുമായി വാക്കുതർക്കത്തിലേർപ്പെട്ടത്. തന്‍റെ സിനിമ മണികർണികയെക്കുറിച്ച് മോശമായി എഴുതിയെന്നാരോപിച്ച് കങ്കണ മാധ്യമപ്രവർത്തകനെതിരെ തിരിയുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാഗ്വാദം ഉണ്ടായി.

ഇത്തരമൊരു അനിഷ്ടസംഭവം ഞങ്ങളുടെ സിനിമക്കിടെ സംഭവിച്ചതിൽ വിഷമമുണ്ട്. പ്രയാസമുണ്ടായവരോട് മാപ്പ് ചോദിക്കുന്നു. സിനിമ 26ന് റിലീസ് ചെയ്യുകയാണെന്നും ഈ സംഭവത്തിന്‍റെ പേരിൽ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവരെ മുഴുവൻ ക്രൂശിക്കരുതെന്നും ഏക്താ കപൂർ അഭ്യർഥിച്ചു.

നേരത്തെ, മാധ്യമപ്രവർത്തകനെ അപമാനിച്ച സംഭവത്തിൽ കങ്കണയും നിർമാതാവും മാപ്പു പറയണമെന്ന് മാധ്യമപ്രവർത്തകരുടെ സംഘടനയായ എന്‍റർടെയിൻമെന്‍റ് ഗിൽഡ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കങ്കണ മാപ്പ് പറയില്ലെന്ന് സഹോദരിയും മാനേജരുമായ രംഗോലി ചൻഡേൽ ട്വിറ്ററിൽ പറഞ്ഞു. തുടർന്ന് കങ്കണയെ ബഹിഷ്കരിക്കാൻ എന്‍റർടെയിൻമെന്‍റ് ഗിൽഡ് തീരുമാനിച്ചിരുന്നു.

Tags:    
News Summary - After Kangana Ranaut Boycott, Ekta Kapoor Apologises For 'Untoward Incident' -entertainment news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.