അക്ഷയ്​കുമാറി​െൻറ ‘ലക്ഷ്​മി ബോംബ്​’ ഹോട്​സ്​റ്റാർ റിലീസിന്​

ന്യൂഡൽഹി: കോവിഡ്​ നിയന്ത്രണ വിധേയമാകാത്തതും ലോക്​ഡൗൺ നീട്ടിയേക്കാവുന്ന സാഹചര്യത്തിൽ സിനിമ മേഖലയും വൻ പ്ര തിസന്ധിയിലൂടെയാണ്​ കടന്നുപോകുന്നത്​. നിലവിലെ സാഹചര്യത്തിൽ നിരവധി ചിത്രങ്ങളാണ്​ ‘ഡയറക്​ട്​ ടു വെബ്​’ റിലീസ ിന്​ തയാറെടുക്കുന്നത്​.
സൂപ്പർ താരം അക്ഷയ്​കുമാറി​​െൻറ ബോളിവുഡ്​ചിത്രം ‘ലക്ഷ്​മി ബോംബ്​’ ആണ്​ തിയറ്ററു കൾക്ക്​ പകരം ഓവർ ദ ടോപ്​ (OTT) പ്ലാറ്റ്​ഫോമായ ഡിസ്​നി ഹോട്സ്​റ്റാറിൽ റിലീസ്​ ചെയ്യാനിരുക്കുന്ന പുതിയ ചിത്രം. ഈ വർഷം ഇൗദ്​ റിലീസായി തിയറ്ററുകളിലെത്താനിരുന്ന ചിത്രമായിരുന്നു ഇത്​.

ചിത്രത്തിൽ മുതൽ മുടക്കിയവർക്ക്​ നഷ്​ടം സംഭവിക്കരുതെന്ന് ​മാത്രമാണ്​ അക്ഷയ്​കുമാറി​​െൻറ ആവശ്യമെന്നും ഡിസ്​നി ഹോട്​സ്​റ്റാറിൽ റിലീസ്​ ചെയ്​താൽ ലോകത്താകമാനുമുള്ള പ്രേക്ഷകരെ ആകർഷിക്കാമെന്നും രാജ്യത്തെ ചെറുപട്ടണങ്ങളിലുള്ള ആളുകൾക്കിടയിൽ വരെ ചിത്രത്തിന്​ പ്രചാരം ലഭിക്കുമെന്നതുമാണ്​ അണിയറ പ്രവർത്തകരെ ഇത്തരമൊരു നീക്കത്തിന്​ പ്രേരിപ്പിക്കുന്നതെന്ന്​ മിഡ്​ഡേ റിപ്പോർട്ട്​ ചെയ്​തു.

രാജ്യത്ത്​ നിലവിൽ ലോക്​ഡൗൺ മെയ്​ മൂന്ന്​വരെ മാത്രമാണുള്ളതെങ്കിലും സാമൂഹിക അകലം പാലിക്കുന്നതി​​െൻറ ഭാഗമായി തിയറ്ററുകൾ അടഞ്ഞ്​ തന്നെ കിടക്കുമെന്നാണ്​ സുചന. ടെക്​നീഷ്യൻമാർ വീടുകളിൽ നിന്നും ജോലി ചെയ്യുന്നതിനാൽ എഡിറ്റിങ്​, പശ്ചാത്തല സംഗീതം, മിക്​സിങ്​, വി.എഫ്​.എക്​സ്​ എന്നിവയടക്കമുള്ള പോസ്​റ്റ്​പ്രൊഡക്ഷൻ വർക്കുകൾ പ്രതീക്ഷിച്ചതിലും വൈകുന്നുണ്ട്​. ജൂണിൽ ചിത്രം പ്രദർശനത്തിനെത്തിക്കാനാകുമെന്നാണ് ​പ്രതീക്ഷ.

2011ൽ പുറത്തിറങ്ങിയ തമി​ഴ്​ ഹൊറർ കോമഡി ചിത്രമായ ‘മുനി2: കാഞ്ചന’ എന്ന ചിത്രത്തി​​െൻറ ഹിന്ദി റീമേക്കാണ്​ ലക്ഷ്​മി ബോംബ്​. കിയാര അദ്വാനിയാണ്​ നായികയായെത്തുന്നത്​. സംവിധായകനായ ലോറൻസായിരുന്നു തമിഴിൽ കേന്ദ്ര കഥാപാത്രമായെത്തിയത്​.

നേരത്തെ ജ്യോതിക നായികയായി എത്തുന്ന തമിഴ്​ ചിത്രം ‘പൊൻമകൾ വന്താൽ’ ഓൺലൈൻ റിലീസ് ​ചെയ്യുന്നതിനെതിരെ തമിഴ്​നാട്ടിലെ തിയറ്റർ ഉടമകൾ രംഗത്തെത്തിയിരുന്നു. ചിത്രത്തി​​െൻറ നിർമാതാവായ നടൻ സൂര്യയുടെ സിനിമകൾ തിയറ്റർ കാണിക്കില്ലെന്നാണ്​ ഉടമകളുടെ തീരുമാനം.

Tags:    
News Summary - akshay kumars laxmmi bomb might release on disney hotstar instead of theatres- movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.