ന്യൂഡൽഹി: ഒടുവിൽ ഒരു സൂപ്പർതാരത്തിെൻറ വമ്പൻ ഹൈപ്പുള്ള ചിത്രവും നേരിട്ട് ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ബോളിവുഡ് സൂപ്പർതാരം അക്ഷയ്കുമാര്‍ നായകനായ ലക്ഷ്മി ബോംബാണ് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെ ഒരു ഇന്ത്യൻ ചിത്രത്തിന് പോലും ലഭിക്കാത്ത ഭീമൻ തുകയാണ് ഹോട്ട്‌സ്റ്റാര്‍ ലക്ഷ്മി ബോംബ് നിർമാതാക്കൾക്ക് നൽകിയതെന്നാണ് വിവരം.
125 കോടി രൂപ നൽകിയാണ് സിനിമയുടെ ഡിജിറ്റല്‍ റൈറ്റ്‌സ് ഡിസ്‌നി സ്വന്തമാക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊതുവെ 60 മുതല്‍ 70 കോടി വരെയാണ് ഡിജിറ്റല്‍ സ്ട്രീമിങ് അവകാശമായി പരമാവധി നിർമാതാക്കൾക്ക് ലഭിച്ചിരുന്നത്. അതും വമ്പൻ ബജറ്റിലെത്തുന്ന ബോളിവുഡ് സൂപ്പർതാര ചിത്രങ്ങൾക്ക് മാത്രം. എന്നാൽ ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യം പരിഗണിച്ചാണ് അത്രയും തുക നൽകാൻ ഡിസ്‌നി സന്നദ്ധമായതത്രേ.
ലോക്ക് ഡൗണില്‍ തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാൽ ഒാൺലൈൻ റിലീസ് മാത്രം പോംവഴിയായി കണ്ട നിര്‍മ്മാതാക്കള്‍ 100 കോടിക്ക് മുകളില്‍ ഡിജിറ്റൽ റൈറ്റ്സായി അവശ്യപ്പെടുകയായിരുന്നു. അക്ഷയ് കുമാർ നായകനായതിനാലും ബോക്സ്ഒാഫീസിൽ 200 കോടിക്ക് മുകളിൽ കളക്ഷന്‍ വരാന്‍ സാധ്യതയുള്ള ചിത്രമായത് കൊണ്ടും നിർമാതാക്കൾ വിലപേശുകയായിരുന്നു. ഇൗദ് റിലീസായി പ്രഖ്യാപിച്ചിരുന്ന ചിത്രം സൽമാൻ ഖാെൻറ ‘രാധെ’ എന്ന ചിത്രവുമായിട്ടായിരുന്നു തിയറ്ററിൽ മത്സരിക്കേണ്ടിയിരുന്നത്.
ചിത്രം ഒാൺലൈനിൽ മാത്രമായി റിലീസ് ചെയ്യുന്ന കാര്യത്തിൽ അണിയറക്കാർ നിലവിൽ പ്രതികരിച്ചിട്ടില്ല. ഒരു സിനിമയുമായി ബന്ധപ്പെട്ട ട്രേഡ് സോഴ്സ് വാർത്ത സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ചിത്രത്തിെൻറ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇനിയും ബാക്കിയുള്ളതിനാൽ റിലീസ് വൈകിയേക്കുമെന്നും സൂചനയുണ്ട്.
2011ൽ പുറത്തിറങ്ങിയ തമിഴ് ഹൊറർ കോമഡി ചിത്രമായ ‘മുനി 2: കാഞ്ചന’ എന്ന ചിത്രത്തിെൻറ ഹിന്ദി റീമേക്കാണ് ലക്ഷ്മി ബോംബ്. കിയാര അദ്വാനിയാണ് നായികയായെത്തുന്നത്. സംവിധായകനായ ലോറൻസായിരുന്നു തമിഴിൽ കേന്ദ്ര കഥാപാത്രമായെത്തിയത്. ചിത്രം തമിഴിൽ വമ്പൻ വിജയമായിരുന്നു സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.