മുംബൈ: കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കർഫ്യൂവിനെ അനുകൂലിച്ച് അമിതാഭ് ബച്ചൻ പോസ്റ്റ് ചെയ്ത ട്വീറ്റ് നീക്കം ചെയ്തു.
ബച്ചൻ ട്വീറ്റ് ചെയ്തത് ഇങ്ങനെ- ‘'ഒരു അഭിപ്രായം പങ്കുവെക്കുന്നു. മാർച്ച് 22 അമാവാസി ദിസമാണ്. അതായത് ഒരു മാസത്തിലെ ഏറ്റവും ഇരുട്ടുള്ള ദിവസം. വൈറസ്, ബാക്റ്റീരിയ മറ്റ് പൈശാചിക ശക്തികൾ ഇവയെല്ലാം ഏറ്റവും കൂടുതൽ ശക്തി പ്രാപിക്കുന്നത് ഈ ദിവസമാണ്. ഈ അവസരത്തിൽ കൈ അടിക്കുന്നതും ശംഖ് മുഴക്കുന്നതും വൈറസിനെ ദുർബലപ്പെടുത്തും. അങ്ങനെ ചന്ദ്രൻ പുതിയ നക്ഷത്ര രേവതിയിലേക്ക് യാത്രയാകും. അതിെൻറ ഫലമായി രക്തചംക്രമണം മികച്ചതാവും ’’
എന്നാൽ പ്രസ്തുത ട്വീറ്റിനുനേരെ വിമർശനവുമായി നിരവധി പേർ വന്നതോടെ പോസ്റ്റ് നീക്കം ചെയ്തിരുന്നു. തെറ്റായ വിവരം പങ്കുവെച്ചതിനെ തുടർന്ന് തമിഴ് സൂപ്പർതാരം രജനികാന്ത് ഇന്നലെ ട്വിറ്ററിൽ നിന്നും വീഡിയോ നീക്കം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.