മുംബൈ: കോവിഡ് 19 ഭീതിക്ക് പിന്നാലെയെത്തിയ ലോക്ഡൗണിൽ പ്രതിസന്ധിയിലായ സിനിമാ മേഖലയിലെ ഒരു ലക്ഷം ദിവസവേതനക ്കാർക്ക് ഒരുമാസത്തെ റേഷൻ പ്രഖ്യാപിച്ച് അമിതാബ് ബച്ചൻ. സോണി പിക്ചേഴ്സ് നെറ്റ്വർക്സ്, കല്യാൺ ജ്വല്ലേ ഴ്സ് എന്നിവരുടെ പിന്തുണയോടെയാണ് ‘വീ ആർ വൺ’ എന്ന സംരംഭത്തിലൂടെ ആൾ ഇന്ത്യ ഫിലിം എംപ്ലോയീസ് കോൺഫെഡറേഷന് കീഴിലുള്ള ഒരു ലക്ഷം ദിവസവേതന തൊഴിലാളികൾക്ക് ബച്ചൻ ഒരു മാസത്തേക്കുള്ള ഭക്ഷ്യസാധനങ്ങൾ നൽകുക.
‘‘ആഗോള തലത്തിലുള്ള ഒരു മഹാമാരിക്കാണ് നമ്മളിപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇൗ പരീക്ഷണ സമയത്ത് അമിതാബ് ബച്ചെൻറ പുതിയ സംരംഭത്തെ കല്യാൺ ജ്വല്ലേഴ്സും പിന്തുണക്കുന്നു. സോണി പിക്ചേഴ്സ് നെറ്റ്വർക്കിനും അദ്ദേഹത്തിനുമൊപ്പം ചേർന്ന് സിനിമാ മേഖലയിലെ 50000 ദിവസവേതനക്കാർക്കും അവരുടെ കുടുംബത്തിനും ഒരു മാസത്തേക്കുള്ള സാധനങ്ങൾ നൽകും’’. - ഇതുമായി ബന്ധപ്പെട്ട് കല്യാൺ ജ്വല്ലേഴ്സിെൻറ ചെയർമാനും എം.ഡിയുമായ ടി.എസ് കല്യാൺ രാമൻ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
അമിതാഭ് ബച്ചെൻറ ‘വീ ആർ വൺ’ എന്ന സംരംഭത്തിെൻറ കീഴിൽ 100000 ദിവസവേതനക്കാരെ സഹായിക്കുമെന്ന് സോണി പിക്ചേഴ്സ് നെറ്റ്വർക് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. അതോടൊപ്പം, ഇന്ത്യയിലെ പ്രമുഖ സൂപ്പർ മാർക്കറ്റുമായി ചേർന്ന് ഡിജിറ്റലി ബാർകോഡഡായ കൂപ്പണുകൾ ആൾ ഇന്ത്യ ഫിലിം എംപ്ലോയീസ് കോൺഫെഡറേഷന് കീഴിലുള്ള തൊഴിലാളികൾക്ക് നൽകിത്തുടങ്ങിയതായും സോണി പിക്ചേഴ്സ് നെറ്റ്വർക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.