മുംബൈ: എണ്ണം പറഞ്ഞ സിനിമകളിലൂടെ ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഇടംപിടിച്ച പ്രമുഖ സംവിധായകൻ കുന്ദൻ ഷാ (69) വിടവാങ്ങി. ഹൃദയാഘാതംമൂലം ശനിയാഴ്ച രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം.
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പഠിച്ചിറങ്ങിയ കുന്ദൻ ഷാ 1983ലെ ആദ്യ ചിത്രമായ ‘ജാനെ ഭി ദൊ യാരൊ’യിലൂടെയാണ് ഇന്ത്യൻ സിനിമയിൽ വേറിട്ട ശൈലിയുമായി ഇടംപിടിച്ചത്. ഷാറൂഖ് ഖാെൻറ വളർച്ചയിൽ നാഴിക കല്ലായ ‘കഭി ഹാ കഭി നാ’ അടക്കം എട്ടു സിനിമകളും ‘പെർസായി കെഹ്തെഹെ’ അടക്കം മൂന്ന് ടെലിവിഷൻ പരമ്പരകളുമാണ് അദ്ദേഹത്തിെൻറ സംഭാവന.
തന്‍റെ അഞ്ചോളം സിനിമകളിലെയും വിധു വിനോദ് ചോപ്രയുടെ ‘ഖാമോഷി’ലെയും രചനയിൽ പങ്കാളിയുമായി. ‘ജാനെ ഭി ദൊ യാരൊ’ക്ക് ലഭിച്ച ദേശീയ പുരസ്കാരം രാജ്യത്ത് അസഹിഷ്ണുത വർധിക്കുന്നതിലും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിലും പ്രതിഷേധിച്ച് തിരിച്ചുനൽകി. ദാദ്രി സംഭവ പശ്ചാത്തലത്തിൽ 2015 ലായിരുന്നു ഇത്. 2014ലെ ‘പി സെ പിഎം തക്’ ആയിരുന്നു അവസാന സിനിമ. ദാദർ, ശിവജി പാർക്ക് ശ്മശാനത്തിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.