????????

ശ്രീദേവിയുടേത് കൊലപാതകമെന്ന് സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: നടി ശ്രീദേവിയുടേത് കൊലപാതകമാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ശ്രീദേവി ഒരിക്കലും മദ്യം തൊടില്ലെന്നും ഇത് നിർബന്ധിപ്പിച്ച് കഴിപ്പിച്ചതാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നവരാണ് ശ്രീദേവിയെന്നും അവരൊരിക്കലും മദ്യപിക്കില്ലെന്നും സ്വാമി പറഞ്ഞു. ആരെങ്കിലും ശ്വാസംമുട്ടിക്കാതെയും തള്ളിയിടാതെയോ ഒരാൾ ബാത്ടബ്ബിൽ മുങ്ങി മരിക്കുന്നത് വളരെ പ്രയാസകരമാണ്.

ദുബൈയിലെ പ്രോസിക്യൂഷൻ നടപടികൾക്കായി കാത്തിരിക്കുക. മാധ്യമങ്ങളിലെ വാർത്തകളിൽ സ്ഥിരതയില്ല. അവർ ഒരിക്കലും മദ്യപിക്കില്ല. മദ്യം എങ്ങനെ അവരുടെ ശരീരത്തിലെത്തി. റൂമിലെ സി.സി.ടി.വിക്ക് എന്ത് സംഭവിച്ചു? ഡോക്ടർമാർ പെട്ടെന്നുതന്നെ മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട് അവർക്ക് ഹൃദയാഘാതം വന്നതായി പറയുന്നു^ സ്വാമി പറഞ്ഞു. സിനിമ നടിമാരും അധോലോക നായകൻ ദാവൂദ് ഇബ്രാഹീമുമായുള്ള ബന്ധത്തെക്കുറിച്ച് ശ്രദ്ധിക്കണമെന്നും സ്വാമി കൂട്ടിച്ചേർത്തു. 

ശ്രീദേവി കല്യാണച്ചടങ്ങിനിടെ മദ്യപിച്ചെന്ന വാർത്ത രാജ്യസഭാംഗമായ അമർ സിംഗ് ഇന്നലെ നിഷേധിച്ചിരുന്നു. ശ്രീദേവി മദ്യപിക്കില്ലെന്നും വൈൻ കഴിച്ചിരിക്കാനാണ് സാധ്യതയെന്നും അവർ പറഞ്ഞിരുന്നു. ആരോഗ്യമുള്ളവർ അബദ്ധത്തിൽ ബാത്ത് ടബുകളിൽ മുങ്ങില്ലെന്ന് എഴുത്തുകാരി തസ്ലീമ നസ്രീൻ അഭിപ്രായപ്പെട്ടിരുന്നു. 


 

Tags:    
News Summary - BJP's Subramanian Swamy calls Sridevi's death a probable murde -movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.