മുംബൈ: ഉറിയിൽ പാക് ഭീകരർ നടത്തിയ ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ പാക് നടീനടൻമാരെ ബഹിഷ്കരിക്കാനുള്ള തീരുമാനം സംവിധായകർക്ക് തിരിച്ചടിയാകുന്നു. പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച കരൺ ജോഹർ ചിത്രം 'യേ ദിൽ ഹേ മുഷ്കിൽ’ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് തിയേറ്റർ ഉടമകൾ അറിയിച്ചതോടെ വെട്ടിലായിരിക്കുകയാണ് സംവിധായകർ. ദീപാവലി റിലീസായ ചിത്രം പൊതുജന വികാരം മാനിച്ച് പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് ചില തിയറ്റർ ഉടമകൾ അറിയിച്ചിരിക്കുന്നത്. രാജ്യസ്നേഹ വികാരം കണക്കിലെടുത്ത്
പാക് നടീനടൻമാർ അഭിനയിച്ച സിനിമകൾ മഹാരാഷ്ട്ര, ഗുജറാത്ത്,കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിൽ പ്രദർശിപ്പിക്കില്ലെന്ന തീരുമാനമാണ് ഉണ്ടായിരിക്കുന്നതെന്ന് സിനിമാ ഒാണേഴ്സ് അസോസിയേഷൻ അധ്യക്ഷൻ നിതിൻ ദാട്ടർ യോഗത്തിനു ശേഷം വ്യക്തമാക്കി. അതേസമയം, ചിത്രങ്ങൾക്ക് പ്രദർശന നിരോധം ഏർപ്പെടുത്തില്ലെന്ന് സെൻസർ ബോർഡ് ചെയർമാനും സിനിമാ ഒണേഴ്സ് ആൻറ് എക്സിബിറ്റേഴ്സ് അസോസിയേഷൻ അംഗവുമായ പഹ്ലജ് നിഹ്ലാനി പറഞ്ഞു.
ഷാരൂഖ് ചിത്രമായ 'റഈസി'ൽ പാക് നടി മഹീറ ഖാനും അഭിനയിച്ചിരുന്നു. ചിത്രം ജനുവരിയിൽ റിലീസ് ചെയ്യാനിരിക്കെ തിയറ്റർ ഉടമകളുടെ വിലക്ക്സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് അണിയറ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.