മുംബൈ: ബോളിവുഡിലെ പെർഫക്ഷനിസ്റ്റ് ആമിർഖാൻ ചിത്രം റെക്കോഡുകൾ സ്വന്തമാക്കി മുന്നോട്ട് കുതിക്കുയാണ്. റിലീസ് ചെയ്ത് 13 ദിവസത്തിനുള്ളിൽ ദംഗൽ നേടിയത് 300 കോടിയാണ്. ഇതോടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ 300 കോടി കളക്ഷനെന്ന നേട്ടമാണ് ദംഗല്‍ സ്വന്തമാക്കിയത്. ബോളിവുഡില്‍ നിന്ന് 300 കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ ചിത്രം കൂടിയാണ് ദംഗല്‍. സല്‍മാന്‍ഖാന്‍റെ ബജ്റംഗി ഭായ്ജാന്‍ (2015), സുല്‍ത്താന്‍ (2016), ആമിര്‍ഖാന്റെ തന്നെ പികെ (2014) എന്നിവയാണ് ഇതിന് മുമ്പ് ഇന്ത്യയില്‍ നിന്ന് 300 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിട്ടുള്ളത്.
റിലീസ് ചെയ്ത മൂന്നാംദിനം തന്നെ ദംഗൽ 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീത ഫോഗാട്ടിന്‍റെയും ബബിത കുമാരിയുടെയും പിതാവായ ഗുസ്തിചാമ്പ്യനും പരിശീലകനുമായ മഹാവീര്‍ ഫോഗാട്ടിനെയാണ് ദംഗലില്‍ ആമിര്‍ അവതരിപ്പിക്കുന്നത്.
100 കോടി ക്ലബ്ലില്‍ ഇടംനേടുന്ന ആമിര്‍ഖാന്‍റെ മൂന്നാമത്തെ ചിത്രമാണ് ദംഗല്‍. ഗജിനി, ത്രീ ഇഡിയറ്റ്, ധൂം3, പി.കെ എന്നിവയാണ് ഇതിന് മുമ്പ് 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ആമിര്‍ ചിത്രങ്ങള്‍. നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്തത്. ഫാത്തിമ ഷെയ്ക്ക്, സാന്യ മല്‍ഹോത്ര എന്നിവരാണ് മുതിര്‍ന്ന പെണ്‍കുട്ടികളുടെ റോളില്‍ അഭിനയിക്കുന്നത്. ഇന്ത്യയില്‍ മാത്രം 4300 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.