അനുരാഗ്​ കശ്യപ്​ ചിത്രത്തിൽ ദുൽഖർ നായകൻ 

മുംബൈ: ബോളീവുഡിലെ റിയലിസ്​റ്റിക്​ സിനിമകളുടെ തമ്പുരാൻ അനുരാഗ്​ കശ്യപി​​​​െൻറ അടുത്ത ചിത്രത്തിൽ മലയാളത്തി​​​​െൻറ യങ്ങ്​ സൂപ്പർ സ്​റ്റാർ ദുൽഖർ സൽമാൻ നായകനാകുന്നു. ‘മൻമർസിയാൻ’ എന്ന്​ പേരിട്ടിരിക്കുന്ന ചിത്രത്തി​െൻ രചന നിർവഹിക്കുന്നത്​ പ്രശസ്​ത  സംവിധായകനായ ആനന്ദ് എൽ റായ് ആണ്​. റായ്​ തന്നെയാണ്​ ചിത്രത്തിന്​ വേണ്ടി പണം മുടക്കുന്നത്​.​ 

 ത്രികോണ പ്രണയ കഥ പറയുന്ന ചിത്രത്തിൽ തപസ്സി പന്നു, വിക്കി കൗശൽ തുടങ്ങിയ താരങ്ങളെ നേരത്തെ തീരുമാനിച്ചിരുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായാണ്​ ​മോളീവുഡി​ൽ നിന്ന്​ ദുൽഖർ എത്തുക​. അടുത്ത വർഷം ജനുവരിയിൽ ഹിമാചൽ ​പ്രദേശിൽ ചിത്രീകരണം തുടങ്ങുമെന്നും റിപോർട്ടുകളു​ണ്ട്​.

 ത​​​​െൻറ കഥ കേട്ട്​ ഇഷ്​ടമായ അനുരാഗ് കശ്യപ്​​ സിനിമ സംവിധാനം ചെയ്യാൻ സമ്മതം മൂളിയതായി ആനന്ദ്​ എൽ റായ്​ പറഞ്ഞിരുന്നു. അതേസമയം ‘മുകാബാസ്’​ എന്ന സ്​പോർട്​സ്​ ഡ്രാമ  ചിത്രത്തി​​​​െൻറ തിരക്കിലായിരുന്ന​ കശ്യപ്​ അതിന്​ ശേഷം മൻമർസിയാനിൽ ജോയിൽ ചെയ്യാമെന്ന്​ സമ്മതിച്ചിരുന്നതായും കഴിഞ്ഞ ആഗസ്​റ്റിൽ റായ്​ മുംബൈ മിററിന്​ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു.

2015 ലാണ്​ ആനന്ദ്​ എൽ റായ്​ ആയുഷ്​മാൻ ഖുറാ​ന, ഭൂമി പഡ്​നേക്കർ എന്നിവരെ നായികാനായകൻമാരാക്കി  ‘മൻമർസിയാൻ’ പ്രഖ്യാപിക്കുന്നത്​. സമീർ ശർമയെയായിരുന്നു സംവിധായകനായി തീരുമാനിച്ചത്​. ചിത്രം പല കാരണങ്ങളാൽ നടക്കാതെ പോയി. 

കർവാൻ സിനിമയുടെ സെറ്റിൽ നിന്നുമുള്ള ചിത്രം
 

കഴിഞ്ഞ മാസം​ ദുൽഖർ ത​​​​െൻറ ആദ്യ ബോളീവുഡ്​ ചിത്രം പൂർത്തിയാക്കിയിരുന്നു​. ആകാശ്​ ഖുറാനയുടെ ‘കർവാൻ’ എന്ന ചിത്രത്തിൽ ദുൽഖറി​​​​െൻറ കൂടെ ഇർഫാൻ ഖാനും മൂഖ്യ കഥാപാത്രമായി അഭിനയിക്കുന്നുണ്ട്​. ബാംഗ്ലൂർ സ്വദേശിയായാണ്​ ദുൽഖർ ചിത്രത്തിൽ വേഷമിടുന്നത്​. കർവാ​​​​െൻറ ​േപാസ്​റ്റ്​ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്​.

രണ്ട്​ തമിഴ്​ ചിത്രങ്ങളും ഒരു ബിഗ്​ ബ​ജറ്റ്​ തെലുങ്ക്​ ചിത്രവുമൊക്കെയായി ദുൽഖർ തിരക്കിലാണ്​. ഡിക്യുവി​​​​െൻറ ബോളീവുഡ്​ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്​ ആരാധകർ.


 

Tags:    
News Summary - Dulquer Salmaan in Anurag Kashyap’s next India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.