97 കിലോയിൽ നിന്ന് ആമിർ സിക്സ്പാകിലെത്തിയത് ഇങ്ങനെ...

പുതിയ ചിത്രം 'ദംഗലിന്‍റെ' ചിത്രീകരണം തുടങ്ങിയതു മുതൽ ആമിറിന്‍റെ തടിയൻ ഗെറ്റപ്പ് കണ്ട്  ഞെട്ടിയിരിക്കുകയായിരുന്നു ആരാധകർ.  97 കിലോ തൂക്കമാണ് ചിത്രത്തിനായി 'പെർഫക്ഷനിസ്റ്റ്' ആമിർ കൂട്ടിയത്. ചിത്രീകരണം കഴിഞ്ഞ് അഞ്ച് മാസം നീണ്ടു നിന്ന കഠിനപ്രയത്നത്തിലൂടെയാണ് ആമിർ സിക്സ്പാക്കിലെത്തിയത്. ഇത് വിവരിക്കുന്ന വിഡിയോ അണിയറ ടീം പുറത്തിറക്കി. ആമിർ തടി കുറക്കാനായി ജമ്മിൽ ചെയ്യുന്ന വർക്ക് ഔട്ടാണ് വിഡിയോയിലുള്ളത്. കൂടാതെ സംവിധായകനും വിഡിയോയിൽ താരത്തിന്‍റെ കഠിനാധ്വാനം വിവരിക്കുന്നുണ്ട്. വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. 

Full View

നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീതാ ഫോഗാട്ടിന്‍റെയും ബബിതാ കുമാരിയുടെയും പിതാവായ ഗുസ്തിചാമ്പ്യനും പരിശീലകനുമായ മഹാവീര്‍ ഫോഗാട്ടിനെയാണ് ദംഗലില്‍ ആമിര്‍ അവതരിപ്പിക്കുന്നത്. ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മുതിര്‍ന്ന രണ്ടു കുട്ടികളും ഗുസ്തിക്കാരാണ്. ഫാത്തിമ ഷെയ്ക്ക്, സാന്യ മല്‍ഹോത്ര എന്നിവരാണ് മുതിര്‍ന്ന പെണ്‍കുട്ടികളുടെ റോളില്‍ അഭിനയിക്കുന്നത്. ക്രിസ്മസ് റിലീസായാണ് ചിത്രം എത്തുന്നത്.

Tags:    
News Summary - Fat To Fit, Aamir Khan Body Transformation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.