ദുബൈ: നടി ശ്രീദേവി മരിച്ചത് ബാത്ത്ടബിൽ മുങ്ങിയാണെന്ന് റിപ്പോർട്ട്. യു.എ.ഇ പൊതു ആരോഗ്യമന്ത്രാലയം നൽകിയ മരണ സർട്ടിഫിക്കറ്റിലാണ് ഇൗ വിവരം. ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു നേരത്തേ വന്ന റിപ്പോർട്ടുകൾ. ഇതേതുടർന്ന് തിങ്കളാഴ്ചയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയില്ല. എംബാം ചെയ്യുന്നതടക്കമുള്ള നടപടികൾ ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു. അതിനിടെ, ഭർത്താവ് ബോണി കപൂറിനെ ബർ ദുബൈ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. തുടർന്ന് അദ്ദേഹത്തെ ഹോട്ടൽ മുറിയിലേക്ക് മടങ്ങാൻ അനുവദിച്ചു. മരണത്തിലെ ദുരൂഹത നീക്കുന്നതിനുള്ള അന്വേഷണത്തിെൻറ ഭാഗമായാണ് മൊഴി രേഖപ്പെടുത്തിയത്.
ശനിയാഴ്ച രാത്രി 11ഒാടെ ദുബൈയിലെ എമിറേറ്റ്സ് ടവേഴ്സ് ഹോട്ടലിൽ കുളിമുറിയിലെ ബാത്ത്ടബിൽ കിടക്കുന്ന നിലയിലാണ് ശ്രീദേവിയെ കണ്ടെത്തിയത്. വിശദമായ പരിശോധനയിൽ ശരീരത്തിൽ ചതവുകൾ കണ്ടെത്തി. മൃതശരീരം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി. തുടർന്നാണ് മരണം വെള്ളത്തിൽ മുങ്ങിയാണെന്ന് വ്യക്തമായത്. ദുബൈ പൊലീസ് ഇക്കാര്യം ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ശ്രീദേവിയുടെ ശരീരത്തിൽ ആൽക്കഹോളിെൻറ അംശമുണ്ടെന്ന് േഫാറൻസിക് പരിശോധനയിൽ വ്യക്തമായി. ഇതോടെ മരണത്തെക്കുറിച്ച ദുരൂഹതയുമേറി. അന്വേഷണ റിപ്പോർട്ടുകൾ ശ്രീദേവിയുടെ ബന്ധുക്കൾക്ക് കൈമാറി.
കുളിമുറിയിലെത്തിയ ശ്രീദേവി ബോധരഹിതയായി ബാത്ത്ടബിലെ വെള്ളത്തിലേക്ക് വീണതാവാമെന്നാണ് പ്രാഥമിക സൂചനകള്‍. കേസ് തുടര്‍ നടപടികള്‍ക്കായി ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സംഭവത്തിൽ ബർ ദുൈബ പൊലീസ് അന്വേഷണം ആരംഭിച്ചു. ശ്രീദേവി താമസിച്ചിരുന്ന ഹോട്ടലുകളിൽ അവർ പരിശോധന നടത്തി. ശ്രീദേവിയുടെ ഒപ്പമുണ്ടായിരുന്നവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ദുബൈ പൊലീസ് ഡോക്ടർമാരുമായി മരണത്തെക്കുറിച്ച് വിശദ ചർച്ച നടത്തി. േഫാറൻസിക് റിപ്പോർട്ടിൽ മരണകാരണം മാത്രമാണ് വ്യക്തമായിരിക്കുന്നതെന്നും മരണത്തിലേക്ക് നയിച്ച സാഹചര്യം എന്തെന്ന് വിശദമായ അന്വേഷണത്തിലൂടെയേ കണ്ടെത്താനാവൂ എന്നും പൊലീസ് പറഞ്ഞു. അതേസമയം, ശ്രീദേവിയുടെ മൃതദേഹം വിട്ടു നൽകാൻ മറ്റൊരു ‘ക്ലിയറൻസ്’ കൂടി കാത്തിരിക്കുകയാണെന്ന് ദുബൈ പൊലീസ് ഇന്ത്യൻ എംബസിയെ അറിയിച്ചു. ഏതുതരത്തിലുള്ള നടപടിക്കാണ് ഇനി കാത്തിരിക്കുന്നതെന്ന ചോദ്യത്തിന് അതേക്കുറിച്ച് അറിയില്ലെന്ന് യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവദീപ് സൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.