മുംബൈ: അടിയന്തരാവസ്ഥക്കെതിരെയുള്ള മധുർ ഭണ്ഡാർക്കർ ചിത്രത്തിെൻറ ആദ്യ പോസ്റ്റർ പുറത്തിറക്കി.അനുപം ഖേർ,നെയിൽ നിതിൻ മുകേഷ്,കീർത്തി കുൽഹരി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ഇന്ദു സർക്കാർ’ എന്ന സിനിമയുടെ പോസ്റ്ററാണ് പുറത്തിറങ്ങിയത്.
1975 ൽ ഇന്ദിരാഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതാണ് ‘ഇന്ദു സർക്കാർ’ എന്ന സിനിമയുടെ പ്രമേയം.
രാജ്യത്തെ യുവജനങ്ങൾ നമ്മുടെ ഇന്ത്യൻ ചരിത്രം അറിയേണ്ടതുണ്ട്. തെൻറ സിനിമകളുടെ വിഷയങ്ങൾ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ തന്നെ പ്രമേയം തെരഞ്ഞെടുക്കുമ്പോൾ ഉള്ളിൽ ഭയമാണുള്ളതെന്നും മധുർ ഭണ്ഡാർക്കർ ഹിന്ദു ടൈംസിനേട് പറഞ്ഞു.
അനു മാലിക്ക് , ബാപ്പി ലാഹിരി തുടങ്ങിയവരാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ജൂലൈ 28 ന് ‘ഇന്ദു സർക്കാർ’ തിയേറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.