സൈറാത്ത് എന്ന മറാത്തി ചിത്രത്തിന് ശേഷം നാഗരാജ് മഞ്ജുളെ സംവിധാനം ചെയ്യുന്ന ആദ്യ ഹിന്ദി ചിത്രം ജൂണ്ഡിന്‍റെ ടീ സർ പുറത്ത്. അമിതാഭ് ബച്ചനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് ബര്‍സെ എന്ന ഫുട്ബാൾ പരിശീലകനെയാണ ് അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്നത്.
2001ലാണ് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ അധ്യാപകനായ വിജയ് ബര്‍സെ ചേരിയിലെ വിദ്യാര്‍ഥികളുടെ ഫുട്ബോള്‍ കളിയിലെ മികവ് കണ്ട് അവരെ പ്രോല്‍സാഹിപ്പിക്കാനായി സ്ലം സോക്കര്‍ എന്ന പേരില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ആദ്യ ടൂര്‍ണമെന്റില്‍ 128 ടീമുകള്‍ ഭാഗമായി. ആദ്യത്തെ മല്‍സരം തന്നെ വിജയത്തില്‍ കലാശിച്ചതൊടെ അധ്യാപകനായ വിജയ് തനിക്ക് റിട്ടയര്‍മെന്റിന് ശേഷം ലഭിച്ച 18 കോടി കൊണ്ട് ചേരിയിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കുകയുണ്ടായി. 2007ല്‍ വിജയ് ബര്‍സെയുടെ കീഴിലുള്ള കുട്ടികള്‍ അന്താരാഷ്ട്ര ഭവനരഹിതരുടെ വേള്‍ഡ് കപ്പില്‍ ( ഹോംലെസ് വേള്‍ഡ്കപ്പ്) ഇന്ത്യന്‍ ഹോംലെസ് ടീം എന്ന പേരില്‍ മല്‍സരത്തില്‍ പങ്കെടുത്തത് വലിയ മുന്നേറ്റമായി തന്നെ മാധ്യമങ്ങള്‍ അടയാളപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.