ന്യൂഡൽഹി: ലൈംഗികാതിക്രമങ്ങൾ തുറന്നു പറയുന്ന മീ ടൂ കാമ്പയിെൻറ പശ്ചാത്തലത്തിൽ ചെറുപ്പക്കാരികളെ വെപ്പാട്ടികളായി കൊണ്ടു നടക്കുന്നവരും ശിക്ഷിക്കപ്പെടണമെന്ന്നടി കങ്കണ റണാവത്ത്. താൻ ഋത്വിക് റോഷനെ കുറിച്ചാണ് പറഞ്ഞതെന്നും കങ്കണ വ്യക്തമാക്കി. സീ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് കങ്കണ ഋത്വികിെനതിരെ ആഞ്ഞടിച്ചത്. വികാസ് ബാഹലിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
‘‘വികാസ് ബഹലുമായി ബന്ധപ്പെട്ട കാര്യങ്ങൾ സത്യമാണ്. നമ്മുടെ ചലച്ചിത്ര മേഖലയിൽ സ്ത്രീകളോട് മാന്യമായി പെരുമാറാത്ത ഒരുപാട് പേർ ഇപ്പോഴുമുണ്ട്. അവർ സ്ത്രീകളെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യും. ഭാര്യമാരെ ട്രോഫി പോലെ സൂക്ഷിക്കുകയും ചെറുപ്പക്കാരികളെ വെപ്പാട്ടികളാക്കുകയും ചെയ്യുന്നവരും ശിക്ഷിക്കപ്പെടണം. ഞാൻ ഋത്വിക്റോഷനെ കുറിച്ചാണ് പറഞ്ഞത്. ആരും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യരുത്.’’- കങ്കണ പറഞ്ഞു.
ബോളിവുഡ് സംവിധായകൻ വികാസ് ബഹൽ ലൈംഗിക ചൂഷണത്തിനു ശ്രമിച്ചതായി പ്രമുഖ നടി കങ്കണ റണാവത്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ക്വീന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ കാണുമ്പോൾ വികാസ് ബഹൽ ആലിംഗനത്തിലൂടെ അഭിവാദ്യം ചെയ്യാറുണ്ടായിരുന്നെന്നും ഇതിനിടെ കഴുത്തിലും മുടിയിലും മുഖം അമര്‍ത്തുന്നത് പതിവായിരുന്നുവെന്നുമാണ് കങ്കണ വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.