ന്യൂഡൽഹി: യുവതിയായ ലത മങ്കേഷ്കർ ഒരു കുരുന്നിനെ താലോലിക്കുന്ന ഫോട്ടോ വൈറലാകുകയാണ് സോഷ്യൽ മീഡിയയിൽ. ആ മൂന്നു മാസക്കാരൻ കുഞ്ഞ് മറ്റാരുമല്ല. ഒരു കാലത്ത് ബോളിവുഡിലെ റൊമാൻറിക് ഹീറോ ആയിരുന്ന ഋഷി കപൂർ.
കാൻ സർ ചികിത്സ കഴിഞ്ഞ് വിശ്രമിക്കുന്ന ഋഷി കപൂർ തന്നെയാണ് ഈ ഫോട്ടോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഈ ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോക്ക് ഇന്ത്യൻ വാനമ്പാടി മറുപടി കൂടി നൽകിയതോടെ സംഭവം ‘കളറായി’. ‘നമസ്തെ ലത ജി. നിങ്ങളുടെ അനുഗ്രഹം കൊണ്ട് എനിക്ക് രണ്ടോ മൂേന്നാ മാസം പ്രായമുള്ളപ്പോഴുള്ള എെൻറ ഈ ഫോട്ടോ കണ്ടെത്താനായി. എപ്പോഴും നിങ്ങളുടെ അനുഗ്രഹം എെൻറ കൂടെയുണ്ടായിട്ടുണ്ട്. അതിന് വളരെ വളരെ നന്ദി. അത് ഞാനീ ഫോട്ടോ ട്വിറ്ററിലൂടെ പങ്കുവെച്ച് പുറംലോകത്തെ അറിയിച്ചുകൊള്ളട്ടെ. വിലമതിക്കാനാകാത്ത ഒരു സമ്പാദ്യമാണ് എനിക്ക് ഈ ഫോട്ടോ’- എന്ന കുറിപ്പോടെയാണ് ഋഷി കപൂർ ഫോട്ടോ ട്വിറ്ററിലിട്ടത്.
ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ ലത മറുപടിയും നൽകി. ഋഷി കപൂറിെൻറ മാതാപിതാക്കളായ രാജ് കപൂറിെൻറയും കൃഷ്ണ രാജ് കപൂറിെൻറയും ഒപ്പം ചെലവഴിച്ച നല്ല മുഹൂർത്തങ്ങളാണ് ഫോട്ടോ തന്നെ ഓർമ്മപ്പെടുത്തുന്നതെന്ന് ലത മറുപടിയിലെഴുതി. ‘നമസ്തെ ഋഷി ജി. ഇൗ ഫോട്ടോ എന്നെയും അതീവ സന്തോഷത്തിലാക്കി. ഞാനും വളരെ നാളുകളായി ഈ ഫോട്ടോ അന്വേഷിക്കുകയായിരുന്നു. ഇതുകണ്ട് എനിക്ക് കൃഷ്ണ ഏട്ടത്തിയുടെയും രാജ് സാഹിബിെൻറയും ഓർമ വന്നു. താങ്കളുടെ ആരോഗ്യം എപ്പോഴും നന്നായിരിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർഥിക്കുന്നു’ -ഇതായിരുന്നു ലതയുടെ മറുപടി.
67കാരനായ ഋഷി കപൂർ ഒരു വർഷത്തോളം നീണ്ട ന്യൂയോർക്കിലെ കാൻസർ ചികിത്സക്ക് ശേഷം കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മുംബൈയിൽ തിരിച്ചെത്തിയത്. സിനിമയുടെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് കഴിയുന്ന അദ്ദേഹം പഴയ കാലത്തെ ഫോട്ടോകൾ ഇടക്കിടെ ആരാധകർക്കുേവണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് കഴിഞ്ഞ നവംബറിൽ മുംബൈയിലെ ബീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 90കാരിയായ ലത ഡിസംബറിലാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.