മുംബൈ: ‘മീ ടൂ’ കാമ്പയിനിൽ ബോളിവുഡ് സംവിധായകൻ സുഭാഷ് ഗായിെക്കതിരെ യുവനടി ഉന്ന യിച്ച ലൈംഗികാതിക്രമണ ആരോപണത്തിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി മുംബൈ പൊലീസ് കേസ് അവസാനിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് നടി ‘മീ ടൂ’ വെളിപ്പെടുത്തലിനെ തുടർന്ന് സുഭാഷ് ഗായിെക്കതിരെ പരാതി നൽകിയത്.
പിന്നീട് പൊലീസ് വിളിപ്പിച്ചപ്പോൾ മൊഴിയെടുക്കൽ മാറ്റിവെക്കാൻ നടി ആവശ്യപ്പെട്ടു. നവംബർ 14ന് പരാതി പിൻവലിക്കാനുള്ള അപേക്ഷ നൽകിയതായും സുഭാഷ് ഗായിയുടെ കമ്പനി അറിയിച്ചു. നടിെക്കതിരെ മാനനഷ്ടത്തിന് സുഭാഷ് ഗായി കോടതിയെ സമീപിക്കുമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.