മുംബൈ: അഞ്ചു വർഷത്തെ ശിക്ഷ അവസാനിക്കാൻ എട്ടു മാസം ബാക്കിനിൽക്കെ നടൻ സഞ്ജയ് ദത്തിെന മഹാരാഷ്ട്ര സർക്കാർ ജയിലിൽനിന്ന് മോചിപ്പിച്ചതിൽ നിയമലംഘനമില്ലെന്ന് ബോംബെ ഹൈകോടതി. ദത്തിെൻറ തടവ് ശിക്ഷ കുറച്ചതിനും പുണെയിലെ യെർവാദ ജയിലിൽ കഴിയുേമ്പാൾ ഇടക്കിടെ പരോൾ അനുവദിച്ചതിനും എതിരായി സമർപ്പിച്ച പൊതു താൽപര്യ ഹരജി കോടതി തള്ളി.
1993ലെ മുംബൈ ബോംബ് സ്ഫോടന പരമ്പര കേസിലാണ് ദത്തിനെ അഞ്ചു വർഷത്തെ തടവുശിക്ഷക്ക് വിധിച്ചത്. എന്നാൽ, എട്ടു മാസം ബാക്കിനിൽക്കെ 2016 ഫെബ്രുവരി 25ന് ജയിലിൽനിന്ന് വിട്ടയക്കുകയായിരുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പിെൻറ രേഖകൾ പരിശോധിച്ചാണ് ജസ്റ്റിസുമാരായ എസ്.സി. ധർമാധികാരി, ഭാരതി ഡാൻഗ്രെ എന്നിവരടങ്ങിയ ബെഞ്ച് സർക്കാറിെൻറ തീരുമാനത്തിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.