കൊൽക്കത്ത: പത്മാവതി വിവാദത്തിൽ പ്രതികരണവുമായി മുതിർന്ന സംവിധായകൻ ശ്യാം ബെനഗൽ. ഭീഷണികളെ ചെറുത്ത് സിനിമ റിലീസ് ചെയ്യാനുള്ള അവസരമുണ്ടാക്കി കൊടുക്കുകയാണ് സർക്കാർ ചെയ്യേണ്ടിയിരുന്നതെന്ന് ബെനഗൽ പറഞ്ഞു.
ഒരു സിനിമയോട് വിയോജിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എന്നാൽ ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാൻ ആർക്കും അവകാശമില്ല. സിനിമയുമായി ബന്ധപ്പെട്ടവരെ വധിക്കുമെന്ന ഭീഷണികളാണ് ഇപ്പോൾ ഉയരുന്നത്. ഇത്തരം പ്രസ്താവനകൾക്കെതിരെ സർക്കാറുകൾ അടിയന്തര നടപടി സ്വീകരിക്കണം. അതേ സമയം, സംസ്ഥാന സർക്കാറുകളും ഭരണാധികാരികളും പത്മാവതിക്കെതിരെ രംഗത്തെത്തുേമ്പാൾ എങ്ങനെയാണ് ഉദ്യോഗസ്ഥർക്ക് സിനിമയെ സംരക്ഷിക്കാൻ കഴിയുക എന്നും ബെനഗൽ ചോദിച്ചു.
നേരത്തെ പത്മാവതി റിലീസ് നീട്ടിവെക്കാൻ സിനിമയുടെ നിർമാതാക്കളായ വിയോകോം 18 പിക്ചേഴ്സ് തീരുമാനിച്ചിരുന്നു. സിനിമക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നായിരുന്നു റിപ്പോർട്ട്. സിനിമ റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.