നടി ആലിയയുമായി പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ച് നടൻ രൺബീർ കപൂർ. ഒരു മാസികക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
താൻ പുതിയ പ്രണയത്തിലാണ്. ആലിയ ആണ് എന്‍റെ ജീവിതത്തിലെ പുതിയ ആൾ. ഒരുപാട് ആകാംക്ഷയോടെയാണ് പുതിയ പ്രണയബന്ധം ആരംഭിക്കുന്നത്. ജീവിതത്തിൽ കുറച്ചുകൂടി പക്വത വന്നതുപോലെ തോന്നുന്നു. എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും രൺബീർ വ്യക്തമാക്കി.
തന്‍റെ ഇഷ്ട നടൻ റൺബീറാണെന്ന് ആലിയയും നേരത്തെ പറഞ്ഞിരുന്നു. സംവിധായകൻ മഹേഷ് ഭട്ടിന്‍റെ മകളാണ് 25കാരിയായ ആലിയ ഭട്ട്. നടൻ റിഷി കപൂറിന്‍റെയും നീതു സിങിന്‍റെയും മകനാണ് 35കാരനായ രൺബീർ.
കത്രീനയുമായുള്ള പ്രണയപരാജയത്തിന് ശേഷമാണ് രൺബീർ ആലിയയുമായി പ്രണയത്തിലാകുന്നത്. ആലിയ സിദ്ധാർത്ഥ് മൽഹോത്രയുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഈ വർഷം ആദ്യമാണ് ബന്ധം വേർപിരിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.