ന്യൂഡൽഹി: ബോളിവുഡിലെ മുൻനിര താരം സഞ്ജയ് ദത്തിെൻറ പേരിൽ തെൻറ 10 കോടിയോളം വരുന്ന സ്വത്ത് എഴുതിവെച്ച് 62 കാരിയായ ആരാധിക. നിഷി ഹരിഷ്ചന്ദ്ര ത്രിപാദിയെന്ന സ്ത്രീയാണ് പ്രിയതാരത്തിെൻറ പേരിൽ സ്വത്ത് എഴുതിവെച്ചത്. ആരാധികയുടെ നീക്കത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ താരം സ്വത്ത് കുടുംബത്തിന് തന്നെ തിരിച്ച് നൽകാനുള്ള തീരുമാനത്തിലാണ്.
മലബാർ ഹിൽസിലെ ത്രിവേണി അപാർട്ട്മെൻറ്സിലായിരുന്നു നിഷിയുടെ താമസം. ഇൗ വർഷം ജനുവരി 15നായിരുന്നു നിഷി മരണപ്പെട്ടത്. സഞ്ജയ് ദത്തിെൻറ നിയമ പ്രതിനിധിക്ക് ബാങ്ക് ഒാഫ് ബറോഡയിൽ നിന്നും സ്വത്ത് എഴുതിവെച്ച വിവരം ലഭിക്കുകയായിരുന്നു. ഇൗ സമയം താരമാകെട്ട കൊൽകത്തയിൽ പുതിയ ചിത്രത്തിെൻറ ഷൂട്ടിങ്ങിലും.
ഫിലിം സ്റ്റാർ സഞ്ജയ് ദത്ത് എന്നാണ് വിൽപത്രത്തിൽ എഴുതിയിരിക്കുന്നത്. ദത്തിെൻറ പാലി ഹിൽസിലുള്ള വീട്ടുവിലാസമാണ് നിഷി നൽകിയത്. താരങ്ങളുടെ പേര് മക്കൾക്കിടുന്നതും ഇഷ്ട സിനിമാ നടന് സമ്മാനങ്ങൾ നൽകുന്നതും പോലുള്ള താരാരാധന കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തലുള്ള സംഭവം അദ്ഭുതപ്പെടുത്തുന്നതാണെന്ന് സഞ്ജയ് ദത്ത് പ്രതികരിച്ചു.
58 കാരനായ സഞ്ജയ് ദത്ത് വിൽപത്രത്തിലെഴുതിയ സ്വത്തുകളെല്ലാം നിഷി ത്രിപാദിയുടെ കുടുംബത്തിന് തന്നെ തിരിച്ച് നൽകാനുള്ള നടപടിയിലാണ്. സ്വത്ത് എത്രയും പെട്ടന്ന് തിരിച്ച് നൽകാനുള്ള നിയമ നടപടിയിലാണ് താരത്തിെൻറ അഭിഭാഷകൻ സുഭാഷ് ജാദവ് പറഞ്ഞു. നിഷിയുടെ പ്രവർത്തി അദ്ഭുതപ്പെടുത്തുന്നതാണെന്നും അവരെ മുമ്പ് അറിയില്ലെന്നും സഞ്ജയ് ദത്ത് പ്രതികരിച്ചു.
ദീർഘ കാലമായുള്ള രോഗം കാരണമാണ് നിഷി മരിച്ചത്. മരണശേഷമുള്ള പ്രാർഥനാ ചടങ്ങുകളുടെ സമയത്താണ് കുടുംബം വിൽപത്രത്തെ കുറിച്ച് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.