എന്നും വ്യത്യസ്ത വേഷങ്ങൾ തെരഞ്ഞെടുക്കാൻ താൽപര്യപ്പെടുന്നയാളാണ് ഷാരൂഖ് ഖാൻ. അദ്ദേഹത്തിെൻറ പുതിയ അവതാരത്തെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. പ്രശസ്ത സംവിധായകൻ ആനന്ദ് എൽ റായ്യുടെ പുതിയ ചിത്രമായ ‘സീറോ’യിൽ കുള്ളനായാണ് ഷാരൂഖ് പ്രത്യക്ഷപ്പെടുന്നത്. ആരാധകർക്ക് പുതുവർഷ സമ്മാനമായി ചിത്രത്തിെൻറ ടൈറ്റിൽ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ടീസർ യൂട്യൂബിൽ ട്രെൻഡിങ്ങാണ്.
കഴിഞ്ഞ വർഷമിറങ്ങിയ ഫാൻ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ആനന്ദുമൊത്തുള്ള ചിത്രത്തിെൻറ ഷൂട്ടിങ്ങ് അതീവ രഹസ്യമായിട്ടായിരുന്നു. കഥാപാത്രത്തെ കുറിച്ച് േപാലും സൂചനയുണ്ടായിരുന്നില്ല. അനുഷ്ക ശർമയും കത്രീന കൈഫുമാണ് നായികമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.