ബോളിവുഡിന്‍റെ ശ്രീ ഇനി ഒാർമകളിൽ...

മും​ബൈ: ഇ​ന്ത്യ​ന്‍ സി​നി​മ​യു​ടെ മു​ഖ​ശ്രീ ആ​യി​രു​ന്ന ‘സൂ​പ്പ​ര്‍ സ്​​റ്റാ​ര്‍’ ശ്രീ​ദേ​വി​ക്ക് ന​ഗ​രം ക​ണ്ണീ​രോ​ടെ വി​ട​ന​ല്‍കി. ദു​ൈ​ബ​യി​ലെ ഹോ​ട്ട​ലി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി മ​രി​ച്ച ശ്രീ​ദേ​വി​യു​ടെ ഭൗ​തി​ക ശ​രീ​രം ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് മും​ബൈ​യി​ല്‍ എ​ത്തി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 9.30 മു​ത​ല്‍ ലോ​ഖ​ണ്ട്വാ​ല​യി​ലെ വീ​ടി​ന് തൊ​ട്ടു​ള്ള ‘ദ ​സെ​ലി​ബ്രേ​ഷ​ന്‍ സ്പോ​ര്‍ട്സ് ക്ല​ബി’​ല്‍ പൊ​തു​ദ​ര്‍ശ​ന​ത്തി​ന്​ ​െവ​ച്ചു. മ​ജ​ന്ത​യും സ്വ​ര്‍ണ നി​റ​വും ചേ​ര്‍ന്ന കാ​ഞ്ചീ​വ​രം സാ​രി​യു​ടു​പ്പി​ച്ചും ആ​ഭ​ര​ണ​വും നെ​റ്റി​യി​ല്‍ സി​ന്ദു​ര​വും അ​ണി​യി​ച്ചും ന​വ​വ​ധു​വി​നെ​പ്പോ​ലെ​യാ​യി​രു​ന്നു, കു​സൃ​തി​നി​റ​ഞ്ഞ അ​ഭി​ന​യ​ശൈ​ലി​കൊ​ണ്ട് ഇ​ന്ത്യ​ന്‍ സി​നി​മാ പ്രേ​ക്ഷ​ക​രു​ടെ മ​നം​ക​വ​ര്‍ന്ന ശ്രീ​ദേ​വി​യു​ടെ നി​ശ്ച​ല ശ​രീ​രം. 

സി​നി​മ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ക്ക് പു​റ​മെ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​ന്‍ ഒ​ഴു​കി​​യെ​ത്തി​യ​ത്. സാ​ധാ​ര​ണ​ക്കാ​ര്‍ക്കും ആ​ദ​രാ​ഞ്ജ​ലി അ​ര്‍പ്പി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി​യെ​ങ്കി​ലും ഏ​റെ പേ​ര്‍ക്കും കാ​ണാ​നാ​യി​ല്ല. പ്ര​മു​ഖ​ര്‍ക്ക് മു​ഖ്യ ക​വാ​ടം തു​റ​ന്നു​കൊ​ടു​ക്കു​മ്പോ​ഴൊ​ക്കെ ആ​രാ​ധ​ക​ര്‍ അ​ക​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റാ​ന്‍ ശ്ര​മി​ച്ച​തോ​ടെ പൊ​ലീ​സി​ന് ലാ​ത്തി​വീ​ശേ​ണ്ടി​വ​ന്നു. ഉ​ച്ച​ക്ക് 2.40ഓ​ടെ വി​ലാ​പ​യാ​ത്ര​ക്കു​ള്ള ത​യാ​റെ​ടു​പ്പാ​യി. 2013ല്‍ ​രാ​ജ്യം പ​ത്മ​ശ്രീ ന​ല്‍കി ആ​ദ​രി​ച്ച ബോ​ളി​വു​ഡി​​​െൻറ ശ്രീ​ക്ക് സ​ര്‍ക്കാ​ര്‍ ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ള്‍ അ​ർ​പ്പി​ച്ചു. 

പൂ​ക്ക​ളാ​ല്‍ അ​ല​ങ്ക​രി​ക്കു​ക​യും വ​ലി​യ ചി​ത്രം പ​തി​ക്കു​ക​യും ചെ​യ്ത വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു അ​ന്തി​മ​യാ​ത്ര. ഭ​ര്‍ത്താ​വ് ബോ​ണി ക​പൂ​ര്‍, മ​ക്ക​ളാ​യ ജാ​ന്‍വി, ഖു​ശി, ബോ​ണി​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ലെ മ​ക്ക​ളാ​യ അ​ര്‍ജു​ന്‍, അ​ന്‍സു​ല, ഭ​ര്‍തൃ​സ​ഹോ​ദ​ര​നും ‘മി​സ്​​റ്റ​ര്‍ ഇ​ന്ത്യ’​യി​ല്‍ അ​ട​ക്കം നാ​യ​ക​നു​മാ​യി​രു​ന്ന അ​നി​ല്‍ ക​പൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ഭൗ​തി​ക ശ​രീ​ര​ത്തി​ന​രി​കി​ലാ​യി ഉ​ണ്ടാ​യി​രു​ന്നു. ജ​നാ​സാ​ഗ​ര​ത്തി​ല്‍ ഒ​ഴു​കി​യാ​യി​രു​ന്നു വി​ലാ​പ​യാ​ത്ര. 3.50ഓ​ടെ​യാ​ണ് വി​ലെ​പാ​ര്‍ലെ​യി​ലെ സെ​വാ സ​മാ​ജ് ശ്മ​ശാ​ന​ത്തി​ല്‍ എ​ത്തു​ന്ന​ത്. 5.20ന്  ​താ​ര​റാ​ണി​യെ അ​ഗ്നി​നാ​ള​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സി​നി​മ​മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ഭ​ര്‍ത്താ​വ് ബോ​ണി ക​പൂ​റാ​ണ് ചി​ത​ക്ക് തീ​കൊ​ളു​ത്തി​യ​ത്. 

അ​മി​താ​ഭ് ബ​ച്ച​ന്‍, ഷാ​റൂ​ഖ് ഖാ​ന്‍, ചി​ര​ഞ്ജീ​വി, വെ​ങ്കി​ടേ​ശ്, പ്ര​കാ​ശ് രാ​ജ്, ശേ​ഖ​ര്‍ ക​പു​ര്‍, അ​നു​പം ഖേ​ര്‍, ജാ​ക്കി ശ്രോ​ഫ്, സ​ഞ്ജ​യ് ലീ​ല ബ​ന്‍സാ​ലി, പ്രേം ​ചോ​പ്ര, അ​ജ​യ് ദേ​വ്ഗ​ന്‍, സു​ഭാ​ഷ് ഗാ​യ്, അ​ക്ഷ​യ് ഖ​ന്ന, ജാ​വേ​ദ് അ​ക്ത​ര്‍, ജോ​ണ്‍ അ​ബ്ര​ഹാം, ഇം​തി​യാ​സ് അ​ലി, പ​ഹ്ല​ജ് നി​ഹ​ലാ​നി, ശാ​ഹി​ദ് ക​പു​ര്‍, ആ​ദി​ത്യ താ​ക്ക​റെ, കു​മാ​ര​മം​ഗ​ലം ബി​ര്‍ള, ഫ​റ ഖാ​ന്‍, ശ​ബാ​ന ആ​സ്മി, ജ​യ ബ​ച്ച​ന്‍, ഐ​ശ്വ​ര്യ റാ​യ്, ത​ബു, ജ​യ​പ്ര​ദ, മാ​ധു​രി ദീ​ക്ഷി​ത്, രേ​ഖ, ഹേ​മ​മാ​ലി​നി, സു​സ്മി​ത സെ​ന്‍, ക​ജൊ​ൾ, വി​ദ്യ ബാ​ല​ന്‍, വ​ഹി​ദ റ​ഹ്മാ​ന്‍, ദീ​പി​ക പാ​ദു​കോ​ണ്‍, ക​ത്രി​ന കെ​യ്ഫ്, റാ​ണി മു​ഖ​ര്‍ജി, ന​ഗ്മ, ന​മ്ര​ത കൗ​ര്‍, സോ​നം ക​പു​ര്‍, ക​വി​ത കൃ​ഷ്ണ​മൂ​ര്‍ത്തി, അ​ല​ഖ യാ​ഗ്നി തു​ട​ങ്ങി സി​നി​മ, രാ​ഷ്​​ട്രീ​യ, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ര്‍ സെ​ലി​ബ്രേ​ഷ​ന്‍ സ്പോ​ര്‍ട്സ് ക്ല​ബി​ലും വി​ലെ​പാ​ര്‍ലെ ശ്മ​ശാ​ന​ത്തി​ലു​മാ​യി അ​ന്തി​മോ​പ​ചാ​രം അ​ര്‍പ്പി​ക്കാ​ന്‍ എ​ത്തി. 

രാവിലെ 9.30 മുതൽ അ​േന്ധരി ലോഖ്​ണ്ടാവാലയിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബ് ഗാര്‍ഡനില്‍ ശ്രീദേവിയുശട ഭൗതിക ശരീരം പൊതുദർശനത്തിനു വച്ചിരുന്നു.  12.30 വരെ നടന്ന പൊതു ദർശനത്തിൽ നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു. 

ശനിയാഴ്​ച ദുബൈയിൽ അന്തരിച്ച ശ്രീദേവിയുടെ മൃതദേഹം ഇന്നലെ രാത്രി 9.30 ഒാടെയാണ്​ മുംബൈ അന്ധേരിയിലെ വീട്ടിലെത്തിച്ചത്​. ദുബൈയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്. ഭർത്താവ് ബോണി കപൂര്‍, സഹോദരന്‍ സഞ്ജയ് കപൂര്‍, അര്‍ജുന്‍ കപൂര്‍ എന്നിവർ മൃതദേഹത്തെ അനുഗമിച്ചിരുന്നു. നടപടിക്രമങ്ങൾക്കൊടുവിൽ ചൊവ്വാഴ്ച വൈക​​ുന്നേരത്തോടെയാണ് മൃതദേഹം ദുബൈ പൊലീസ് ബന്ധുക്കള്‍ക്ക് കൈമാറിയത്.


 

Tags:    
News Summary - Sridevi funeral- Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.