ബോളിവുഡിന്റെ ശ്രീ ഇനി ഒാർമകളിൽ...
text_fieldsമുംബൈ: ഇന്ത്യന്‍ സിനിമയുടെ മുഖശ്രീ ആയിരുന്ന ‘സൂപ്പര്‍ സ്റ്റാര്‍’ ശ്രീദേവിക്ക് നഗരം കണ്ണീരോടെ വിടനല്‍കി. ദുൈബയിലെ ഹോട്ടലില്‍ ശനിയാഴ്ച രാത്രി മരിച്ച ശ്രീദേവിയുടെ ഭൗതിക ശരീരം ചൊവ്വാഴ്ച രാത്രിയിലാണ് മുംബൈയില്‍ എത്തിച്ചത്. ബുധനാഴ്ച രാവിലെ 9.30 മുതല്‍ ലോഖണ്ട്വാലയിലെ വീടിന് തൊട്ടുള്ള ‘ദ സെലിബ്രേഷന് സ്പോര്‍ട്സ് ക്ലബി’ല്‍ പൊതുദര്‍ശനത്തിന് െവച്ചു. മജന്തയും സ്വര്‍ണ നിറവും ചേര്‍ന്ന കാഞ്ചീവരം സാരിയുടുപ്പിച്ചും ആഭരണവും നെറ്റിയില്‍ സിന്ദുരവും അണിയിച്ചും നവവധുവിനെപ്പോലെയായിരുന്നു, കുസൃതിനിറഞ്ഞ അഭിനയശൈലികൊണ്ട് ഇന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ മനംകവര്‍ന്ന ശ്രീദേവിയുടെ നിശ്ചല ശരീരം.
സിനിമമേഖലയിലുള്ളവര്‍ക്ക് പുറമെ പതിനായിരങ്ങളാണ് അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയത്. സാധാരണക്കാര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരമൊരുക്കിയെങ്കിലും ഏറെ പേര്‍ക്കും കാണാനായില്ല. പ്രമുഖര്‍ക്ക് മുഖ്യ കവാടം തുറന്നുകൊടുക്കുമ്പോഴൊക്കെ ആരാധകര്‍ അകത്തേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചതോടെ പൊലീസിന് ലാത്തിവീശേണ്ടിവന്നു. ഉച്ചക്ക് 2.40ഓടെ വിലാപയാത്രക്കുള്ള തയാറെടുപ്പായി. 2013ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ച ബോളിവുഡിെൻറ ശ്രീക്ക് സര്‍ക്കാര്‍ ഒൗദ്യോഗിക ബഹുമതികള്‍ അർപ്പിച്ചു.
പൂക്കളാല്‍ അലങ്കരിക്കുകയും വലിയ ചിത്രം പതിക്കുകയും ചെയ്ത വാഹനത്തിലായിരുന്നു അന്തിമയാത്ര. ഭര്‍ത്താവ് ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുശി, ബോണിയുടെ ആദ്യ വിവാഹത്തിലെ മക്കളായ അര്ജുന്, അന്‍സുല, ഭര്‍തൃസഹോദരനും ‘മിസ്റ്റര്‍ ഇന്ത്യ’യില്‍ അടക്കം നായകനുമായിരുന്ന അനില്‍ കപൂര്‍ തുടങ്ങിയവര്‍ ഭൗതിക ശരീരത്തിനരികിലായി ഉണ്ടായിരുന്നു. ജനാസാഗരത്തില് ഒഴുകിയായിരുന്നു വിലാപയാത്ര. 3.50ഓടെയാണ് വിലെപാര്‍ലെയിലെ സെവാ സമാജ് ശ്മശാനത്തില്‍ എത്തുന്നത്. 5.20ന് താരറാണിയെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. കുടുംബാംഗങ്ങളുടെയും സിനിമമേഖലയിലുള്ളവരുടെയും സാന്നിധ്യത്തില്‍ ഭര്‍ത്താവ് ബോണി കപൂറാണ് ചിതക്ക് തീകൊളുത്തിയത്.
അമിതാഭ് ബച്ചന്, ഷാറൂഖ് ഖാന്, ചിരഞ്ജീവി, വെങ്കിടേശ്, പ്രകാശ് രാജ്, ശേഖര്‍ കപുര്‍, അനുപം ഖേര്‍, ജാക്കി ശ്രോഫ്, സഞ്ജയ് ലീല ബന്‍സാലി, പ്രേം ചോപ്ര, അജയ് ദേവ്ഗന്‍, സുഭാഷ് ഗായ്, അക്ഷയ് ഖന്ന, ജാവേദ് അക്തര്‍, ജോണ്‍ അബ്രഹാം, ഇംതിയാസ് അലി, പഹ്ലജ് നിഹലാനി, ശാഹിദ് കപുര്‍, ആദിത്യ താക്കറെ, കുമാരമംഗലം ബിര്‍ള, ഫറ ഖാന്, ശബാന ആസ്മി, ജയ ബച്ചന്, ഐശ്വര്യ റായ്, തബു, ജയപ്രദ, മാധുരി ദീക്ഷിത്, രേഖ, ഹേമമാലിനി, സുസ്മിത സെന്‍, കജൊൾ, വിദ്യ ബാലന്, വഹിദ റഹ്മാന്, ദീപിക പാദുകോണ്‍, കത്രിന കെയ്ഫ്, റാണി മുഖര്‍ജി, നഗ്മ, നമ്രത കൗര്‍, സോനം കപുര്‍, കവിത കൃഷ്ണമൂര്‍ത്തി, അലഖ യാഗ്നി തുടങ്ങി സിനിമ, രാഷ്ട്രീയ, വ്യവസായ മേഖലകളിലെ പ്രമുഖര്‍ സെലിബ്രേഷന് സ്പോര്‍ട്സ് ക്ലബിലും വിലെപാര്‍ലെ ശ്മശാനത്തിലുമായി അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.
#WATCH Mumbai: Mortal remains of #Sridevi wrapped in tricolour, accorded state honours. pic.twitter.com/jhvC9pjLMp
— ANI (@ANI) February 28, 2018
രാവിലെ 9.30 മുതൽ അേന്ധരി ലോഖ്ണ്ടാവാലയിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബ് ഗാര്‍ഡനില്‍ ശ്രീദേവിയുശട ഭൗതിക ശരീരം പൊതുദർശനത്തിനു വച്ചിരുന്നു. 12.30 വരെ നടന്ന പൊതു ദർശനത്തിൽ നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു.
ശനിയാഴ്ച ദുബൈയിൽ അന്തരിച്ച ശ്രീദേവിയുടെ മൃതദേഹം ഇന്നലെ രാത്രി 9.30 ഒാടെയാണ് മുംബൈ അന്ധേരിയിലെ വീട്ടിലെത്തിച്ചത്. ദുബൈയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്. ഭർത്താവ് ബോണി കപൂര്‍, സഹോദരന് സഞ്ജയ് കപൂര്‍, അര്ജുന് കപൂര്‍ എന്നിവർ മൃതദേഹത്തെ അനുഗമിച്ചിരുന്നു. നടപടിക്രമങ്ങൾക്കൊടുവിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മൃതദേഹം ദുബൈ പൊലീസ് ബന്ധുക്കള്‍ക്ക് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.