കാൻ: വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ അന്തരിച്ച ഇന്ത്യൻ അഭിനേത്രി ശ്രീദേവിക്ക് ആദരം. ടൈറ്റാൻ റെജിനാൾഡ് ലൂയിസ് ഫിലിം െഎകൺ പുരസ്കാരത്തിനാണ് ശ്രീദേവി അർഹയായത്. സംവിധായകൻ സുഭാഷ് ഗായിയും നിർമാതാവ് നമ്രത ഗോയലും ചേർന്ന് ശ്രീദേവിക്കുവേണ്ടി പുരസ്കാരം ഏറ്റുവാങ്ങി.
ശ്രീദേവിയുടെ മക്കളായ ജാൻവിയും ഖുഷിയും താനും ഏറെ അഭിമാനത്തോടെയാണ് പുരസ്കാരം സ്വീകരിക്കുന്നതെന്ന് ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ പ്രസ്താവനയിൽ പറഞ്ഞു. െഫബ്രുവരി 24നാണ് ദുബൈയിൽവെച്ച് ശ്രീദേവി അന്തരിച്ചത്. മോം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 65ാമത് ദേശീയ സിനിമ പുരസ്കാരം മരണശേഷം ശ്രീദേവിയെ തേടിയെത്തിയിരുന്നു.
Sridevi honored at the 71st Cannes Film Festival https://t.co/sLF9UkHeRT pic.twitter.com/0n4ErZLtJ3
— Bollywood News Inside (@bollywoodnewsfb) May 18, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.