മുംബൈ: പ്രിയതാരത്തെ അവസാനമായി ഒരു നോക്കുകാണാനുള്ള ആരാധകരുടെയും സഹപ്രവര്‍ത്തകരുടെയും കാത്തിരിപ്പ് നീളുന്നു. ശ്രീദേവിയുടെ നഗരത്തിലെ വീടുകളിലും ഭര്‍തൃ സഹോദരന് അനില്‍ കപൂറിെൻറ വീട്ടുപരിസരത്തും ആളുകള്‍ കാത്തിരിപ്പിലാണ്. മൃതദേഹവുമായുള്ള വരവ് വൈകുന്നത് അഭ്യൂഹങ്ങള്‍ക്കും വഴിവെച്ചു. ഹൃദയാഘാതമല്ല, ശ്രീദേവി ഹോട്ടല്‍ മുറിയിലെ ബാത്ത്ടബിൽ മുങ്ങിമരിക്കുകയായിരുന്നുവെന്ന വാർത്തയുടെ അവിശ്വസനീയതയിലാണ് ആരാധകവൃന്ദം.
ബാത്ത്ടബില്‍ എങ്ങനെ മുങ്ങിമരിക്കുമെന്ന ചോദ്യവും ഉയരുന്നു. രക്തത്തില്‍ ആൽക്കഹോളിെൻറ അംശം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാൽ, ശ്രീദേവി മദ്യപിക്കില്ലെന്ന് മുന്‍ സമാജ്വാദി പാര്‍ട്ടി നേതാവും കപൂര്‍ കുടുംബത്തിെൻറ അടുപ്പക്കാരനുമായ അമര്‍ സിങ് പ്രതികരിച്ചു. ഭര്‍ത്താവ് ബോണി കപൂറിെൻറ സഹോദരീപുത്രെൻറ വിവാഹച്ചടങ്ങിനാണ് ശ്രീദേവിയും കുടുംബവും ദുബൈയിലെത്തിയത്.
വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞ് ബന്ധുക്കള്‍ മടങ്ങിയെങ്കിലും ശ്രീദേവി മടങ്ങിയില്ല. താമസം ജുമൈറ എമിറേറ്റ്സ് ടവറിലേക്ക് മാറ്റുകയും ചെയ്തു. മുംബൈക്ക് മടങ്ങിയ ബോണി കപൂര്‍ ശ്രീദേവിയെ മുന്‍കൂട്ടി അറിയിക്കാതെ ശനിയാഴ്ച വൈകീട്ട് വീണ്ടും ദുബൈ ഹോട്ടലിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. രാത്രി അത്താഴത്തിന് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് മരണം.
അതിനിടെ ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് അറിയിച്ച് ബന്ധുക്കളെത്തി. മൃതദേഹം കൊണ്ടുവരാന്‍ അനില്‍ അംബാനിയുടെ സ്വകാര്യ വിമാനം ഞായറാഴ്ച വൈകീട്ടോടെ ദുബൈയില്‍ എത്തിയിട്ടുണ്ട്. ശ്രീദേവിയുടെ മരണത്തില്‍ ദുഃഖം അറിയിച്ച് സിനിമാ മേഖലയിലുള്ളവര്‍ തിങ്കളാഴ്ച അനില്‍ കപൂറിെൻറ വീട്ടിലെത്തി.
കമൽ ഹാസൻ, മകൾ ശ്രുതി ഹാസൻ എന്നിവരും അക്കൂട്ടത്തിലുണ്ട്. ജയപ്രദ, മാധുരി ദീക്ഷിത്, തബു, റാണി മുഖര്‍ജി, ശിൽപ ഷെട്ടി, തമിഴ് നടന് നാസർ, തെലുങ്കു നടന് വെങ്കിടേഷ്, ഫര്ഹാന് അക്തർ, കരണ്‍ ജോഹർ, അനുപം ഖേർ, അനുരാഗ് ബസു തുടങ്ങിയവരാണ് അനില്‍ കപൂറിെൻറ വസതിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.