കൊൽക്കത്ത: അമർത്യ സെനിനെ കുറിച്ച് തയാറാക്കിയ ‘ദി ആർഗുമെൻറീവ് ഇന്ത്യൻ’ എന്ന ഡോക്യുമെൻററിയുടെ ട്രെയിലർ സംവിധായകൻ സുമൻ ഘോഷ് ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തു. പശു, ഗുജറാത്ത്, ഹിന്ദുത്വ, ഹിന്ദു ഇന്ത്യ തുടങ്ങിയ വാക്കുകൾ നീക്കം ചെയ്യാതെ ഡോക്യുമെൻററി പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന സെൻസർ ബോർഡിെൻറ നിലപാടിനെ തുടർന്നാണ് ട്രെയിലർ ഫേസ്ബുക് വഴി പുറത്തിറക്കിയത്.
ട്രെയിലറിൽ ഇൗ വാക്കുകൾ ഉൾപെടുത്തിയിട്ടില്ലെങ്കിലും ഡോക്യുമെൻററിയിൽനിന്ന് ഇവ നീക്കില്ലെന്ന നിലപാടിലാണ് സംവിധായകൻ. കഴിഞ്ഞ 14ന് ഡോക്യുമെൻററി റിലീസ് ചെയ്യാനിരുന്നതാണെന്നും സെൻസർ ബോർഡ് അനുമതി നൽകിയില്ലെന്നും സുമൻ ഘോഷിെൻറ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. അതിനാലാണ് റിലീസിന് മുമ്പ് ട്രെയിലർ പുറത്തിറക്കിയത്. ഇഷ്ടപ്പെട്ടവർ ഷെയർ ചെയ്യുക.
തനിക്ക് വ്യാപക പിന്തുണ നൽകിയവർക്കും മാധ്യമങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. അനുമതിയില്ലാതെ ട്രെയിലർ പ്രകാശനം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന സെൻസർ ബോർഡ് ചെയർമാൻ പഹ്ലാജ് നിഹലാനിയുടെ പ്രസ്താവനയും സുമൻ ഘോഷ് ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.