വിദ്യാ ബാലന്‍റെ പുതിയ ചിത്രം 'തുമാരി സുലു'വിന്‍റെ ട്രയിലര്‍ പുറത്തിറങ്ങി. സുരേഷ് ത്രിവേണിയാണ് ചിത്രത്തിന്റെ സംവിധാനം. മാനവ് കൗള്‍, നേഹ ധൂപിയ, വിജയ് മൌര്യ, മലിഷ്ക, അഭിഷേക് ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ഒരു പ്രത്യേക സാഹചര്യത്തില്‍ റോഡിയോ ജോക്കിയായി ജോലി ചെയ്യേണ്ടി വരുന്ന സുലുവെന്ന വീട്ടമ്മയുടെ ജീവിതമാണ്ചിത്രത്തിന്‍റെ ഇതിവൃത്തം.
ടി.സീരിസിന്‍റെ ബാനറില്‍ ഭൂഷന്‍ കുമാര്‍, തനൂജ് ഗാര്‍ഗ്, അതുല്‍ കാസ്ബേക്കര്‍,ശാന്തി ശിവറാം മൈയിനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തുമാരി സുലും നവംബര്‍ 17ന് തിയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.