പാക് നടി വീണ മാലിക് വിവാഹമോചനം നേടി

ലാഹോര്‍: വിവാദ പാക് നടി വീണ മാലിക് മൂന്നുവര്‍ഷം നീണ്ട വിവാഹബന്ധം അവസാനിപ്പിച്ചു. ബിസിനസുകാരനായ ആസാദ് ഖട്ടക്കിനെയായിരുന്നു വീണ വിവാഹം ചെയ്തത്. ലാഹോറിലെ കുടുംബകോടതിയാണ് വിവാഹമോചനം അനുവദിച്ചത്. മഹറായി ലഭിച്ച തുകയില്‍നിന്ന് 25 ശതമാനം ആസാദിന് നല്‍കണമെന്നും കോടതി വിധിച്ചു.

ജനുവരി ആദ്യവാരമാണ് 33കാരിയായ വീണ വിവാഹമോചനത്തിനായി ലാഹോര്‍ കോടതിയെ സമീപിച്ചത്. കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് ആസാദിന് നോട്ടീസ് അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന്, വീണയുടെ അപേക്ഷ പരിഗണിച്ച കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു. 2013 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. ബിഗ്ബോസ് ടെലിവിഷന്‍ പരിപാടിയിലൂടെ ഇന്ത്യക്കാര്‍ക്കും സുപരിചിതയാണ് വീണ.

Tags:    
News Summary - veena malik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.