മുംബൈ: േബാളിവുഡിലെ എക്കാലത്തെയും ജനപ്രിയ നായകന്മാരിൽ ഒരാളായ ശശി കപൂർ (79) ഒാർമയായി. മൂന്നാഴ്ചയായി നഗരത്തിലെ കോകില ബെന്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ത്യൻ സിനിമയിലെ പ്രണയനായക സങ്കൽപത്തിന് മജ്ജയും മാംസവും നൽകിയ ശശി കപൂർ മൂന്ന് പതിറ്റാണ്ട് വെള്ളിത്തിര അടക്കിവാണു. 116 ചിത്രങ്ങളില്‍ അഭിനയിച്ചു. 1938 മാർച്ച് 18ന് പൃഥ്വീരാജ് കപൂറിെൻറയും രംസര്നി കപൂറിെൻറയും ഇളയ മകനായി കൊൽക്കത്തയിൽ ജനനം. ബല്‍ബീര്‍ രാജ് കപൂര്‍ എന്നാണ് യഥാര്‍ഥ പേര്. മൂത്ത ജ്യേഷ്ഠന് രാജ് കപൂറിെൻറ കുട്ടിക്കാലം അഭിനയിച്ചായിരുന്നു സിനിമപ്രവേശനം. ഷമ്മി കപൂറാണ് മറ്റൊരു ജ്യേഷ്ഠന്. 1961 ല്‍ ‘ധര്മപുത്ര’യിലൂടെ നായകപദവിയിലെത്തി. അമിതാഭ് ബച്ചന്, സഞ്ജീവ് കുമാര്‍ എന്നിവരോടൊപ്പം നായക പദവി പങ്കിട്ട് 50 ഓളം സിനിമകളില്‍ അഭിനയിച്ചു. ഇംഗ്ലീഷ് സിനിമകളില്‍ വേഷമിട്ട ആദ്യ ഇന്ത്യന്‍ നടന് എന്ന ഖ്യാതിയും ശശി കപൂറിനാണ്.
രാഖി, ഷര്‍മിള ടാഗോര്‍, ഹേമമാലിനി, സീനത്ത് അമന് എന്നിവരായിരുന്നു പ്രേക്ഷകഹൃദയം കവര്‍ന്ന ശശി കപൂർ നായികമാർ. ‘അജൂബ’യും ഒരു റഷ്യന്‍ സിനിമയും സംവിധാനം ചെയ്തു. 2011ല്‍ പത്മഭൂഷണും 2015ല്‍ ദാദാസാഹെബ് ഫാല്‍കെ അവാര്‍ഡും നല്കി രാജ്യം ആദരിച്ചു. 1961ൽ ‘ധർമപുത്ര’ എന്ന ആദ്യകാല സിനിമയിലെ അഭിനയത്തിന് ലഭിച്ച ദേശീയ അവാർഡ് നിരസിച്ചു. തെൻറ അഭിനയം അവാർഡിന് അർഹമല്ല എന്നായിരുന്നു വിശദീകരണം.
1986ൽ ‘ന്യൂഡൽഹി ടൈംസ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചു. അന്തരിച്ച ഇംഗ്ലീഷ് നടി ജെന്നിഫര്‍ കെണ്ടലായിരുന്നു ഭാര്യ. കുനാല്‍ കപൂര്‍, കരണ്‍ കപൂര്‍, സഞ്ജന കപൂര്‍ എന്നിവര്‍ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.