ന്യൂഡൽഹി: സെൻസർ ബോർഡിെൻറ തലപ്പത്ത് താൻ ആയിരുന്നുവെങ്കിൽ ഭൻസാലി ചിത്രം പത്മാവതിയുടെ റിലീസ് സംബന്ധിച്ച തീരുമാനം വൈകില്ലായിരുന്നുെവന്ന് സെൻസർ ബോർഡ് മുൻ ചെയർമാൻ പഹലജ് നിഹലാനി. ഒരു സിനിമയെ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സെൻസർ ബോർഡ് അംഗങ്ങളാണ്. അതിനായാണ് അവരെ സർക്കാർ നിയമിച്ചിരിക്കുന്നത്. സിനിമക്ക് സർട്ടിഫിക്കറ്റ് നൽകേണ്ടത് സർക്കാറോ ജനങ്ങളോ അല്ലെന്നും നിഹലാനി പറഞ്ഞു. പത്മാവതിക്ക് സർട്ടിഫിക്കറ്റ് നൽകാതെ തീരുമാനം നീട്ടികൊണ്ടു പോകുന്നത് നാണക്കേടാണെന്നും നിഹലാനി കൂട്ടിച്ചേർത്തു.
റാണി പത്മിനിയുടെ കഥ മുമ്പും സിനിമയായിട്ടുണ്ട്. 1963ൽ ശിവാജി ഗണേശനും വൈജയന്തിമാലയും നായിക നായകൻമാരായി ചിത്രം പുറത്തിറങ്ങിയിരുന്നു. ആ സിനിമയിലും അലാവുദീൻ ഖിൽജിയെ സംബന്ധിച്ച് പരാമർശമുണ്ടായിരുന്നു. എന്നാൽ, പ്രശ്നങ്ങളില്ലാതെ അന്ന് സിനിമ റിലീസ് ചെയ്തുവെന്നും നിഹലാനി ചൂണ്ടിക്കാട്ടി.
പത്മാവതിയുടെ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ചരിത്രകാരൻമാരുടെ അഭിപ്രായം തേടാൻ സെൻസർ ബോർഡ് തീരുമാനിച്ചിരുന്നു. കേന്ദ്രമന്ത്രി ഉമാഭാരതിയുടെ അഭിപ്രായം ചോദിക്കുമെന്നും ബോർഡ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയെ സംബന്ധിച്ച് അഭിപ്രായപ്രകടനവുമായി നിഹലാനി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.