സുശാന്തി​െൻറ ഒാർമകളിൽ ദിൽ ബേച്ചാര; ട്രെയിലർ ആഘോഷമാക്കി ആരാധകർ

നായകനില്ലെങ്കിലും സിനിമ ആഘോഷമാക്കി ആരാധകർ. നടൻ സുശാന്ത്​ സിങ്​ രാജ്​പുത്​ അവസാനമായി അഭിനയിച്ച ദിൽ ബേച്ചാരയുടെ ട്രെയിലറാണ്​ തിങ്കളാഴ്​ച യൂട്യൂബിൽ റിലീസ്​ ചെയ്​തത്​. സിനിമ ഇൗ മാസം 24ന്​ ഡിസ്​നി പ്ലസ്​ ഹോട്ട്​ സ്​റ്റാറിൽ റിലീസ്​ ചെയ്യും.

സംവിധായകൻ മുകേഷ്​ ഛബ്ര അണിയിച്ചൊരുക്കുന്ന സിനിമ ജോൺ ഗ്രീ​​െൻറ ബെസ്​റ്റ്​ സെല്ലറായ ‘ദി ഫാൾട്ട്​ ഇൻ ഒൗർ സ്​റ്റാർസ്​’ നെ അടിസ്​ഥാനമാക്കിയാണ്​ എടുത്തിരിക്കുന്നത്​. സൻജന സംഘി, സൈഫ്​ അലി ഖാൻ, സ്വാസ്​ഥിക മുഖർജി തുടങ്ങിയവരാണ്​ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്​. ജൂൺ 14നാണ്​ സുശാന്തിനെ മുംബൈയിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്​.   

Full View
Tags:    
News Summary - Dil Bechara trailer release: Fans heap praise on Sushant Singh Rajput starrer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.