ലോസ് ആഞ്ജലസ്: ഡോക്യുമെന്‍ററി വിഭാഗത്തില്‍ രണ്ടാം തവണയും ഓസ്കര്‍ നേടി വീണ്ടും പാകിസ്താന്‍െറ അഭിമാനമാവുകയാണ് മാധ്യമപ്രവര്‍ത്തകയായ ശര്‍മീന്‍ ഉബൈദ്. 2011ല്‍ സേവിങ് ഫേസ് എന്ന ഡോക്യുമെന്‍ററിയിലൂടെ നേടിയ ശര്‍മീന്‍ ഇത്തവണ ദുരഭിമാനകൊലകളില്‍നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ അനുഭവങ്ങള്‍ ചിത്രീകരിക്കുന്ന ‘എ ഗേള്‍ ഇന്‍ ദ റിവര്‍: ദ പ്രൈസ് ഓഫ് ഫോര്‍ഗീവ്നെസ്’ എന്ന ഡോക്യുമെന്‍ററി ചിത്രത്തിലൂടെയാണ് പുരസ്കാരം നേടിയത്.
മനസ്സിനിണങ്ങിയ ആളെ പ്രണയിച്ചതിന്‍െറ പേരില്‍ നാടുവിട്ടോടേണ്ടി വരികയും പിതാവും അമ്മാവനും ചേര്‍ന്ന് നടത്തുന്ന വധശ്രമങ്ങളെ അതിജീവിക്കുകയും ചെയ്യുന്ന സബയെന്ന പതിനെട്ടുകാരിയുടെ കഥയാണ് സിനിമ പറയുന്നത്. ദുരഭിമാന കൊലകളെ അതിജീവിക്കുന്ന പെണ്‍കുട്ടികളുടെ വിജയമാണിതെന്ന് പുരസ്കാരം ഏറ്റുവാങ്ങി ശര്‍മീന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.