?? ?????????? ???? ??????????? ??? ????

ഒാസ്​കർ: ‘റോമ’യും ‘ദി ഫേവറിറ്റും’ മുന്നേറുന്നു

ലോസ്​ആഞ്ചലസ്​: 91ാമത്​ ഒാസ്​കർ പുരസ്​കാരങ്ങൾക്കുള്ള നോമിനേഷനുകൾ പ്രഖ്യാപിച്ചു. 10 നോമിനേഷനുകളുമായി ‘റോമ’, ‘ദി ഫേവറിറ്റ്​’ എന്നീ ചിത്രങ്ങളാണ്​ മുന്നിൽ. മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുൾപ്പെടെ പ്രധാന വിഭാഗങ ്ങളിലേക്കുള്ള നോമിനേഷനുകളാണ്​ ചിത്രങ്ങൾക്ക്​​ ലഭിച്ചിരിക്കുന്നത്​.

എട്ട്​ നോമിനേഷനുകളുമായി ‘എ സ്​റ്റ ാർ ഇൗസ്​ ബോൺ’, ‘വൈസ്​’ എന്ന ചിത്രങ്ങൾ തൊട്ടു പുറകിലായുണ്ട്​. ബ്ലാക്​ലാൻസ്​മാൻ, ബ്ലാക്​ പാന്തർ, ബൊഹീമിയൻ റാപ്​സഡി, ദി ഫേവറിറ്റ്​, ഗ്രീൻ ബുക്ക്​, റോമ, എ സ്​റ്റാർ ഇൗസ്​ ബോൺ, വൈസ്​ എന്നീ എട്ട്​ ചിത്രങ്ങളാണ്​ മികച്ച ചിത്രത്തിനായി മത്സരിക്കുന്നത്​.

റോമയുടെ സംവിധായകൻ അൽഫോൺസോ ക്വാറോൻ, ദി ഫേവറിറ്റി​​​​െൻറ സംവിധായകൻ യോർഗസ്​ ലാന്തിമസ്​, ബ്ലാക്​ലാൻസ്​മാ​​​​െൻറ സംവിധായകൻ സ്​പൈക്​ ലീ, വൈസി​​​​െൻറ സംവിധായകൻ ആഡം മക്കായ്​, കോൾഡ്​ വാറി​​​​െൻറ സംവിധായകൻ പവെൽ പാവ്​ലികോവ്​സ്​കി എന്നിവരാണ്​ മികച്ച സംവിധായകനുള്ള മത്സര രംഗത്തുള്ളത്​.

യാലിറ്റ്​സ അപരിസിയോ (റോമ), ഗ്ലെൻ ക്ലോസ്​(ദി വൈഫ്​), ഒലീവിയ കോൾമാൻ(ദി ഫേവറിറ്റ്​), ലേഡി ഗഗ(എ സ്​റ്റാർ ഇൗസ്​ ബോൺ), മെലിസ മക്​ കർത്തി(കാൻ യു എവർ ഫൊർഗിവ്​ മീ) എന്നിവരാണ്​ മികച്ച നടിക്കുള്ള നോമിനേഷനുകളിൽ ഉൾപ്പെട്ടിരിക്കുന്നത്​.

ക്രിസ്​റ്റ്യൻ ബേയ്​ൽ(വൈസ്​), ബ്രാഡ്​ലി കൂപ്പർ(എ സ്​റ്റാർ ഇൗസ്​ ബോൺ), വില്ലെം ഡഫോ(അറ്റ്​ എറ്റേണിറ്റിസ്​ ഗേറ്റ്​), റാമി മാലെക്​(ബൊഹീമിയൻ റാപ്​സഡി), വിഗ്ഗോ മോർടെൻസെൻ(ഗ്രീൻ ബ​ുക്ക്​) എന്നിവരാണ്​ മികച്ച നടനാവാനുള്ള അങ്കത്തട്ടിലുള്ളത്​.

ഫെബ്രുവരി 24നാണ്​ ഒാസ്​കർ പുരസ്​കാര ജേതാവിനെ പ്രഖ്യാപിക്കുക. ഹോളിവുഡിലെ ഡോൾബി തീയറ്ററിലാണ്​ പുരസ്​കാര ദാനം നടക്കുക.

Tags:    
News Summary - 2019 Oscar Nominations: ‘Roma’ and ‘The Favourite’ Lead The Race -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.