ലണ്ടന്‍: ബ്രെക്സിറ്റിെൻറ അണിയറക്കഥകൾ തുറന്നു കാട്ടുന്ന സിനിമയുടെ ട്രെയിലർ പു റത്ത്. ബ്രെക്സിറ്റ് എന്നുതന്നെയാണ് സിനിമയുടെ പേര്. ഷെര്‍ലക്, ബ്ലാക്ക് മിറര്‍, ഡോക്ടര്‍ ഹൂ എന്നീ ചിത്രങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ച ടോബി ഹയ്ന്സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ബ്രെക്സിറ്റ് തീരുമാനത്തെ ശക്തമായി എതിര്‍ത്ത ബെനഡിക്ട് കമ്പര്‍ബാച്ച് ആണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം നിർമിച്ചിരിക്കുന്നത് എച്ച്.ബി.ഒയും ബി.ബി.സി സ്റ്റുഡിയോസും ചാനല്‍ 4ഉം ചേര്‍ന്നാണ്. ‘ബ്രെക്സിറ്റിന് കാരണക്കാരനായ വ്യക്തിയെ പരിചയപ്പെടൂ’ എന്നു പറഞ്ഞാണ് ട്രെയിലറില്‍ ഇദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്.
ബ്രെക്സിറ്റിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ ബ്രിട്ടനില്‍ ചൂടുപിടിക്കുന്നതിനിടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.