വാഷിങ്ടൺ: മുങ്ങിത്താഴുന്ന കപ്പലിൽ നിന്ന് പ്രിയപ്പെട്ടവളെ രക്ഷിച്ച വീരനായകനായി ലോകമെമ്പാടുമുള്ള ആരാധകരുടെ മനം കവർന്ന നടനാണ് ടൈറ്റാനിക് നായകൻ ലിയനാഡോ ഡി കാപ്രിയോ. ഇപ്പോൾ ലോകം കൊറോണ ഭീതിയിൽ കഴിയുമ്പോൾ മഹാമാരിയുടെ പിടിയിൽ നിന്ന് പ്രിയപ്പെട്ടവളെ രക്ഷിക്കാനുള്ള ഡി കാപ്രിയോയുടെ ശ്രമവും ആരാധകർ ചർച്ചയാക്കുകയാണ്.
കോവിഡ് ഭീതി കാരണം ഡി കാപ്രിയോയും കാമുകി കാമിലയും വീട്ടുവാസത്തിലാണ്. ലോസ് ഏഞ്ചൽസിലെ താരത്തിന്റെ വീട്ടിലാണ് ഇരുവരും ഏകാന്ത വാസത്തിൽ കഴിയുന്നത്. കോവിഡ് ലക്ഷണങ്ങളൊന്നുമില്ലെങ്കിലും മുൻകകരുതലിന്റ ഭാഗമായി ഇരുവരും വീട്ടിൽ തന്നെ കഴിയാൻ തീരുമാനിക്കുകയായിരുന്നു.
സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടുള്ള ജീവിതം ഇരുവരും ആസ്വദിക്കുകയാണെന്ന് താരത്തിന്റെ അടുത്ത വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു.
45കാരനായ ഡി കാപ്രിയോയും 22 കാരിയായ കാമിലയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് 2017 ൽ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.